പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ചിന്നക്കനാലിൽ തൊഴിൽഉറപ്പ് തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു


ചിന്നക്കനാലിൽ തൊഴിൽഉറപ്പ് തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു. പെരിയകനാൽ ലോവർ ഡിവിഷൻ സ്വദേശി ഇമ്പരാജ് (74) ആണ് മരിച്ചത്. ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിന്റെ പെരിയകനാൽ മേഖലയിൽ തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന സമയത്താണ് കുഴഞ്ഞു വീണത്. ജോലി തുടങ്ങി രാവിലെ 11 മണിയോടെയാണ് കുഴഞ്ഞു വീണത് ഒപ്പം ഉണ്ടായിരുന്ന തൊഴിലാളികൾ ഉടനെ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയില്ല. ശാന്തൻപാറ പോലീസ് മേൽനടപടികൾ സ്വികരിച്ചു. മൃദദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി