കർക്കിടകത്തിൽ മുരിങ്ങയില കഴിക്കുന്നത് കുഴപ്പമാണോ?
മലയാളികൾക്ക് ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത ഒരു ഇലയാണ് മുരിങ്ങയില. അനേകം പോഷക ഗുണങ്ങൾ ഉള്ള മുരിങ്ങയില “പാവങ്ങളുടെ ഇറച്ചി ” എന്നാണ് അറിയപ്പെടുന്നത്.
കൂടാതെ ഇതിൽ വൈറ്റമിൻ എ ,സി അയൺ , കാൽസ്യം, പ്രോട്ടീൻ എന്നിവ അടങ്ങിയിരിക്കുന്നു. ഇതിന് ലൈംഗിക ഉത്തേജനത്തിന് വരെ ഗുണമുണ്ടെന്ന് ശാസ്ത്രം തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. ഇങ്ങനെയുള്ള മുരിങ്ങയില എങ്ങനെയാണ് കർക്കിടകത്തിൽ ദോഷം ചെയ്യുക എന്ന് നമുക്ക് നോക്കാം. മുരിങ്ങയിലെ കുറിച്ച് കുറെ തെറ്റായ ധാരണകൾ മലയാളികൾക്കിടയിൽ ഉണ്ട് . വിഷാംശം വലിച്ചെടുക്കുന്ന മുരിങ്ങയിലയുടെ തണ്ട് കർക്കിടകത്തിൽ അത് ഇലയിൽ ശേഖരിക്കുന്നത് കൊണ്ടാണ് ഈ സമയത്ത് ഉപയോഗിക്കാത്തത് എന്ന് പഴമക്കാർ പറയുന്നു.ഈ തലമുറയും അത് വിശ്വസിച്ചു പോന്നു. എന്നാൽ ഇത് ഒരു തെറ്റായ ധാരണയാണ് .മുരിങ്ങയില
ഈ കർക്കിടകത്തിൽ ഒഴിവാക്കണമെന്ന് പറയാൻ പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഉള്ളത്.
1.മുരിങ്ങയിലയിൽ വളരെ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന സെല്ലിലോസ് എന്ന് രസത്തെ ദഹിപ്പിക്കാൻ സെല്ലി ലൈസ് എന്ന ദഹനരസം ആവശ്യമാണ്.എന്നാൽ മനുഷ്യ ശരീരത്തിൽ ഈ ദഹനരസമില്ല .എന്നിരുന്നാലും മുരിങ്ങയില പാകം ചെയ്തു കഴിക്കുമ്പോൾ നമ്മുടെ ബാക്കിയുള്ള ദഹന രസം കുറെയൊക്കെ ദഹിപ്പിച്ച് ഇതിൻറെ പോഷകാംശം വലിച്ചെടുക്കുന്നു .ബാക്കിയുള്ളവ ഫൈബർ ആയിട്ട് പുറത്തേക്ക് പോകുന്നു. അതുകൊണ്ടാണ് മുരിങ്ങയില കഴിച്ചതിന്റെ പിറ്റേദിവസം മലശോധനത്തിൽ മുരിങ്ങയിലയുടെ അംശം കാണുന്നത്. ഇത് മുരിങ്ങയിലയുടെ മാത്രം പ്രത്യേകതയാണ് .എന്നാൽ കർക്കിടകത്തിൽ പറയുന്ന പത്തില തോരനിൽ ഉപയോഗിക്കുന്ന ഇലകളിൽ എല്ലാം സെല്ലിലോസിന്റെ അളവ് വളരെ കുറവാണ്. അതുകൊണ്ടുതന്നെ ദഹിക്കാൻ യാതൊരു ബുദ്ധിമുട്ടും ഈ ഇലകൾ കാണിക്കുന്നില്ല .മഴക്കാല രോഗങ്ങൾ ഉണ്ടാകുന്ന കർക്കിടകത്തിൽ ദഹനബലം വളരെ കുറവാണ് മുൻപുള്ള ഫീച്ചറുകളിൽ പ്രതിപാദിച്ചിട്ടുള്ളതാണ് ഈ കാര്യം. അതുകൊണ്ട് ഈ അവസ്ഥയിൽ മുരിങ്ങയില കഴിച്ചാൽ വയറുവേദന ഉണ്ടാകാൻ ഇടയുണ്ട്. ദഹിക്കാൻ പാടുള്ള മുരിങ്ങയില ദഹനശേഷി കുറവുള്ള മാസമായ കർക്കിടകത്തിൽ ഉപയോഗിച്ചാൽ വയറുവേദന ഉണ്ടാകാൻ സാധ്യത ഏറെയാണ്.ഇറിറ്റബിൾ ബവൽ സിൻഡ്രോം പോലുള്ള അസുഖങ്ങൾ ഉള്ളവർക്കും വയറിന് അസ്വസ്ഥത ഉള്ളവർക്കും ഗ്യാസ് ഉള്ളവർക്കും മുരിങ്ങയില കഴിച്ചാൽ വയറിളക്കം ഉണ്ടാകാൻ സാധ്യത ഏറെയാണ് .ഇതുകൊണ്ടാണ് കർക്കിടകത്തിൽ മുരിങ്ങയില ഒഴിവാക്കണമെന്ന് പറയാൻ കാരണം.
2.മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്ന നിയാസിമസിൻ ,നൈട്രോ ഗ്ലൈക്കോസൈമിൻ എന്നിങ്ങനെയുള്ള രാസവസ്തുക്കൾ നമ്മുടെ കുടലിന്റെ ചലനത്തിന് സഹായിക്കുന്നവയാണ് .അതുകൊണ്ടാണ് മുരിങ്ങയില കഴിക്കുന്നവർക്ക് മലശോധന നടക്കുന്നത് .ഉദര പ്രശ്നങ്ങൾ ഉള്ള ആളുകളിൽ ഇത് കഴിക്കുക വഴി കുടലിന്റെ ചലനത്തിന് വേഗത കൂടുകയും തന്മൂലം വയറിളക്കം ഉണ്ടാകാനുള്ള സാധ്യതയേറുന്നു.
3.കർക്കിടകത്തിൽ പൊതുവേ ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണം കഴിക്കാനാണ് സാധാരണയായി നിർദ്ദേശിക്കുന്നത്. കുറഞ്ഞ ഭക്ഷണം കൂടുതൽ എനർജി ഉത്പാദിപ്പിക്കേണ്ട മാസമാണ് കർക്കിടക മാസം .അതുകൊണ്ടാണ് ഔഷധക്കഞ്ഞിയിൽ നെയ് ചേർത്ത് കഴിക്കാൻ പറയുന്നത് .ശരീരത്തിന് എനർജി ലഭിക്കാൻ വേണ്ടിയാണ് കഞ്ഞിയിൽ നെയ്യ് ചേർക്കുന്നത് .തണുപ്പ് കാലത്ത് ഈ ഫാറ്റ് വലിച്ചെടുത്ത് എനർജി അല്ലെങ്കിൽ ചൂട് നൽകാനുള്ള കഴിവ് ഈ നെയിലുണ്ട്. എന്നാൽ മുരിങ്ങയില ഭക്ഷണത്തിലെ കൊഴുപ്പ് ശരീരത്തിലേക്ക് വലിച്ചെടുക്കൽ തടയുന്നു. അതുകൊണ്ടാണ് ഇത് കൊളസ്ട്രോളിനൊക്കെ നല്ലതാണെന്ന് പറയുന്നത് .ഈ കർക്കിടക മാസത്തിൽ നെയ്യ് കഴിക്കേണ്ടത് വളരെ അനിവാര്യമാണ്. എന്തുകൊണ്ടെന്നാൽ ശരീരത്തിന് എനർജി അധികം വേണ്ട കാലമാണിത് .ഈ സമയത്ത് മുരിങ്ങയില കഴിച്ചാൽ ശരീരത്തിന്റെ ഊർജോല്പാദനത്തെ തടയുകയാണ് ഉണ്ടാവുക – അതുകൊണ്ടാണ് കർക്കിടക മാസത്തിൽ മുരിങ്ങയില ഒഴിവാക്കാൻ പറയുന്നത്.