എത്ര വിളിച്ചാലും ഫോണെടുക്കുന്നില്ല എന്ന പരാതി ഇനി വേണ്ട.. വൈദ്യുതി സംബന്ധമായ പരാതി നല്‍കാൻ ട്രോള്‍ ഫ്രീ നമ്പർ അവതരിപ്പിച്ച് കെഎസ്‌ഇബി
തിരുവനന്തപുരം: ഇപ്പോള്‍ എല്ലാ വീടുകളിലേയും പ്രധാന പ്രശ്നം കറന്റ് ഇല്ലാത്തതാണ്. മഴയും കാറ്റും കാരണം ഇടയ്ക്കിടെ കറന്റ് പോക്കാണ്.ശക്തമായ കാറ്റില്‍ പോസ്റ്റും മരവും ഒടിഞ്ഞ് വീണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുന്നത് സാധാരണം ആണ്.
എന്നാല്‍ പരാതി പറയാൻ വിളിച്ചാലോ.. കെഎസ്‌ഇബി ഓഫീസിലേക്ക് വിളിച്ച് വിളിച്ച് മടുത്തിരിക്കുന്നവരായിരിക്കും പലരും. എത്ര വിളിച്ചാലും ഫോണെടുക്കുന്നില്ല എന്ന പരാതി ഇനി വേണ്ട.. വൈദ്യുതി സംബന്ധമായ പരാതി നല്‍കാൻ ട്രോള്‍ ഫ്രീ നമ്പർ അവതരിപ്പിച്ചിരിക്കുകയാണ് കെഎസ്‌ഇബി.വൈദ്യുതി സംബന്ധമായ പരാതി നല്‍കാൻ ഉടൻ തന്നെ ടോള്‍ ഫ്രീ സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്ന് കെഎസ്‌ഇബി അറിയിച്ചത്.
‘വൈദ്യുതി സംബന്ധമായ പരാതി രേഖപ്പെടുത്താനും വിവരങ്ങള്‍ അറിയാനും അതത് സെക്ഷൻ ഓഫീസിലോ 1912 എന്ന 24/7 ടോള്‍ഫ്രീ നമ്പറിലോ വിളിക്കാം. 9496001912 എന്ന നമ്പറിലേക്ക് വിളിച്ചോ വാട്‌സാപ് വഴിയോ തികച്ചും അനായാസം പരാതി രേഖപ്പെടുത്താനും വാതില്‍പ്പടി സേവനങ്ങള്‍ നേടാനും കഴിയും