പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാം
2018 മാര്‍ച്ച് മുതല്‍ അംശാദായം അടവ് മുടങ്ങി കുടിശ്ശിക വന്ന് ക്ഷേമനിധി അംഗത്വം റദ്ദാക്കപ്പെട്ട ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്ക് ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 26 വരെയുള്ള ഓഫീസ് പ്രവൃത്തി ദിവസങ്ങളില്‍ അംഗത്വ പാസ്ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാന മൂന്നു മാസത്തെ ടിക്കറ്റ് വൗച്ചര്‍ (ഏപ്രില്‍, മെയ്, ജൂണ്‍ 2023) എന്നിവ സഹിതം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ മുമ്പാകെ പുനഃസ്ഥാപിക്കാന്‍ അവസരം. വാങ്ങിയ ടിക്കറ്റുകളുടെ കണക്ക് (ഒരു മാസം 25000 രൂപ) എന്ന നിരക്കില്‍ നേരിട്ട് ഹാജരായി അംഗത്വം അക്കൗണ്ട് ബുക്കില്‍ രേഖപ്പെടുത്തിക്കൊണ്ടുവരണമെന്ന് ഇടുക്കി ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.