പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വിദേശയാത്രയ്ക്ക് ടിക്കറ്റ് എടുത്തു നൽകാമെന്നും പറഞ്ഞ് ആളുകളെ പറ്റിച്ച് ലക്ഷങ്ങൾ തട്ടിയ ട്രാവൽ ഏജൻസി ഉടമ പിടിയിൽ


കട്ടപ്പന പഴയ ബസ്റ്റാൻഡ് കേന്ദ്രീകരിച്ച് സ്കൈലിങ്ക് ട്രാവൽ ഏജൻസി എന്ന സ്ഥാപനം നടത്തുന്ന കട്ടപ്പന കാഞ്ഞിരംന്താനം സാബു ആണ് കട്ടപ്പന പോലീസിന്റെ പിടിയിലായത് . ഉപരിപഠനത്തിനും ജോലിക്കുമായി വിദേശരാജ്യങ്ങളിൽ പോകുന്നതിനായി തന്റെ ഏജൻസിയെ സമീപിക്കുന്ന ആളുകളുടെ കയ്യിൽ നിന്നും ലക്ഷങ്ങൾ തന്റെ അക്കൗണ്ടിലേക്ക് വാങ്ങിയ പ്രതി ടിക്കറ്റ് എടുത്ത് നൽകാതെ ടിക്കറ്റ് എല്ലാം ശരിയായി എന്നും ഇടപാടുകാരെ പറഞ്ഞു വിശ്വസിപ്പിച്ച് ആണ് തട്ടിപ്പ് നടത്തിയിരുന്നത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അൻപതിലധികം പരാതികളാണ് പോലീസിന് ലഭിച്ചിരുന്നത് .
നിരവധി ആളുകൾക്ക് സാബു കാരണം ഉപരിപഠനവും ജോലിയും നഷ്ടമാവുകയും കടക്കണിയിൽ ആവുകയും ചെയ്തു. ആളുകളുടെ കയ്യിൽ നിന്നും പണം തട്ടിയ ശേഷം ഒളിവിൽ പോയ പ്രതിയെ കട്ടപ്പന DySP V. A നിഷാദ് മോനെ നേതൃത്വത്തിൽ കട്ടപ്പന lP . T. C മുരുകൻ, Sl ലിജോ പി മണി എന്നിവർ അടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത് .
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.