പ്രാദേശിക വാർത്തകൾ
കട്ടപ്പന കൃഷിഭവനില്‍ ഗുണമേന്മയില്ലാത്ത തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യാനുളള ശ്രമം തകര്‍ത്ത് ബി.ജെ.പി മണ്ഡലം കമ്മിറ്റി .
കട്ടപ്പന കൃഷിഭവൻ വഴി ഗുണമേന്മയില്ലാത്ത തെങ്ങിൻ തൈകൾ വിതരണം ചെയ്യാനുള്ള ശ്രമം ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ കൃത്യമായ ഇടപെടലിനെ തുടർന്ന് പാളി. കൃഷിഭവനിലേക്ക് ലോറിയിൽ കൊണ്ടുവന്ന തെങ്ങിൻ തൈകളിൽ കൂടുതലും കീടബാധ ഏറ്റതാണെന്ന് ബി.ജെ.പി പ്രവർത്തകർ കണ്ടെത്തുകയായിരുന്നു.
100 രൂപ വിലയുളള കുള്ളൻ തെങ്ങിൻ തൈകൾ 50% സബ്സീഡിയിൽ 50 രൂപാ വാങ്ങിയാണ് കർഷകർക്ക് വിതരണം ചെയ്യുന്നത്. 2022 ൽ ഇത്തരത്തിൽ വിതരണത്തിനെത്തിച്ച 100 ളം തൈകൾ വിതരണം ചെയ്യാതെ കട്ടപ്പന ടൗൺഹാളിലെ ഷട്ടറിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഗുണമേന്മ ഇല്ലാത്ത തൈകൾ ഇത്തവണയും എത്തിയതോടെ പ്രതിഷേധം ഉയർന്നു.പ്രതിഷേധം ശക്തമായതോടെ കീടബാധ ഏൽക്കാത്ത കുറച്ചു തൈകൾ മാത്രം കൃഷി ഭവനിൽഇറക്കി കൃഷി ഓഫീസർ പ്രശ്നം പരിഹരിച്ചു.
ഇപ്പോൾ 100 താഴെ തൈകളാണ് വിതരണം ചെയ്യുന്നത്.