ക്ഷേത്രം സെക്രട്ടറിയെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കട്ടപ്പന ഇടുക്കിക്കവലയിലെ ലക്ഷ്മി നാരായണ ക്ഷേത്രം ഭരണസമിതി വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ചിന് നഗരത്തില്‍ നാമജപയാത്രയും യോഗവും നടത്തും.
തിങ്കളാഴ്ച പിതൃതര്‍പ്പണത്തിന് ശേഷം കട്ടപ്പനയാറില്‍ നിമഞ്ജനം ചെയ്യാനെത്തിയപ്പോഴാണ് സെക്രട്ടറി സുഭാഷ് രാമന്‍കുട്ടിയെ പ്രദേശവാസി മര്‍ദിച്ചത്. ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ മര്‍ദിച്ചയാളെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വര്‍ഷങ്ങളായി ക്ഷേത്രത്തില്‍ ബലി തര്‍പ്പണം നടത്തുന്നവര്‍ നിമഞ്ജനം ചെയ്യാന്‍ ഇവിടെയാണ് എത്തുന്നത്. കട്ടപ്പനയാറിന്റെ തീരത്ത് എല്ലാവര്‍ക്കുമായി കടവ് സജ്ജമാക്കിയാല്‍ ബലിതര്‍പ്പണം നടത്തി നിമഞ്ജനം ചെയ്യാന്‍ സഹായകരമാകുമെന്നും ക്ഷേത്രം വൈസ് പ്രസിഡന്റ് PV അശോക് കുമാർ പറഞ്ഞു
പിതൃതർപ്പണത്തിലെ വാഴയില, പൂവ്, ചോറ് തുടങ്ങിയവ സ്കൂൾ കവല പമ്പ് ഹൗസിന് സമീപം കട്ടിനയാറിൽ ഒഴിക്കായ ശേഷമാണ് സമീപ വാസി എത്തി മർദ്ദിച്ചത് എന്ന് സുഭാഷ് രാമൻ കുട്ടി പറഞ്ഞു.
ചടങ്ങുകൾ നടത്തുന്നതിന് സ്ഥിരം കടവ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ അധികൃതര്‍ക്ക് നിവേദനം നല്‍കുമെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ ക്ഷേത്രം വൈസ് പ്രസിഡന്റ് പി വി അശോക് കുമാര്‍, സെക്രട്ടറി സുഭാഷ് രാമന്‍കുട്ടി, എം ജി വിജയകുമാര്‍, സി ആര്‍ സുരേഷ്ബാബു എന്നിവര്‍ പങ്കെടുത്തു.