കട്ടപ്പന പള്ളികവലയിലെ ഫുട്പാത്തിലെ തകർന്ന സ്ലാബ് പുന:സ്ഥാപിച്ചു.നടപടി ഇടുക്കി ലൈവ് വാർത്തയെ തുടർന്ന്
കട്ടപ്പന പള്ളി കവലയിലെ ഫുട്പാത്തിലെ തകർന്നത് സ്ലാബ് പുന:സ്ഥാപിച്ചു.
നടപടി ഇടുക്കി ലൈവ് വാർത്തയെ തുടർന്നു.
.നൂറുകണക്കിന് സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ സഞ്ചരിക്കുന്ന ഫുട്പാത്തിലാണ് സ്ലാബ് തകർന്ന് അപകടം പതി ഇരുന്നത് .
ദീപ്തി നേഴ്സറി,
കട്ടപ്പന സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ , എൽ പി സ്കൂൾ , ഓസാനം ഇംഗ്ലീഷ് മീഡിയം സ്കൂൾ ,സെൻറ് ജോൺസ് നേഴ്സിംഗ് സ്കൂൾ തുടങ്ങിയ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും സെൻറ് ജോൺസ് ആശുപത്രിയിലേക്കും ഉൾപ്പെടെയുള്ളവർ കടന്നുപോകുന്ന ഫുട്പാത്തിലെ സ്ലാബ് ആയിരുന്നു തകർന്നത്.
കഴിഞ്ഞ നവംബർ മാസത്തിൽ ഫുട്പാത്തിൽ വാഹനം കയറ്റിയത് മൂലം സ്ലാബ് തകർന്നിരുന്നു.
നവംബർ 22 ,23, 24 തീയതികളിൽ നടന്നിരുന്ന ജില്ലാ കായികമേളയിൽ ആയിരക്കണക്കിന് കായികതാരങ്ങൾ കടന്നുവരുന്ന സ്ലാബ് ആണ് തകർന്നിരുന്നത്. ഈ അപകടം ഇടുക്കി ലൈവ് ചൂണ്ടിക്കാണിച്ചിരുന്നു .
വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ നഗരസഭ കൗൺസിലർ ഇടപെടുകയും അന്നുതന്നെ PWD സ്ലാബ് മാറ്റുകയും ചെയ്തിരുന്നു.
1990 ൽ MP യായിരുന്ന വർക്കി മറ്റത്തിലിന്റ് പ്രാദേശികവാസന ഫണ്ട് ഉപയോഗിച്ചാണ് അന്ന് ഫുട്പത്ത് നിർമ്മിച്ചത്.
പിന്നീട് റോഡ് നവീകരണം നട
ന്നെങ്കിലും ഫുട്പാത്തിലെ സ്ലാബുകൾ മാറ്റിയിട്ടില്ല.
സ്ലാബ് തകർന്ന വിവരം ഇടുക്കിലൈവ് റിപ്പോർട്ട് ചെയ്തിരുന്നു.
വാർത്ത ശ്രദ്ധയിൽപ്പെട്ട PWD അതികൃതർ ഉടൻ തന്നെ സ്ലാബ് മാറ്റി സ്ഥാപിക്കുകയും ചെയ്തു.
വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽ നാടയാത്രക്കാർക്ക് ഭീഷണിയായ സ്ലാബ് മാറ്റി സ്ഥാപിച്ച PWD അതികൃതർക്ക് ഇടുക്കി ലൈവിന്റെ അഭിനന്ദനങ്ങൾ