പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ലോറിയിൽ നിന്ന് അഴിഞ്ഞു വീണ കയർ കഴുത്തിൽ ചുറ്റി യാത്രക്കാരൻ മരിച്ചു.


ഓടിക്കൊണ്ടിരുന്ന പച്ചക്കറി ലോറിയിൽ നിന്ന് അഴിഞ്ഞു വീണ കയർ കഴുത്തിൽ ചുറ്റി യാത്രക്കാരൻ മരിച്ചു. ബൈക്ക് യാത്രികരായ ദമ്പതികൾക്ക് പരിക്കേറ്റു. കോട്ടയം സംക്രാന്തിയിൽ ഇന്നു പുലർച്ചെ ഉണ്ടായ അപകടത്തിൽ കട്ടപ്പന അമ്പലക്കവല കലവറ ജംങ്ങ്ഷനിൽ പാറയിൽ വീട്ടിൽ മുരളി(50) ആണ് മരിച്ചത്. മുരളി സംക്രാന്തിയിലുള്ള ഡ്രൈക്ലീനിംഗ് കടയിലെ ജീവനക്കാരനാണ്. കയറിൽ ചുറ്റിയ മൃതദേഹവും വലിച്ച് ലോറി നീങ്ങിയതിനാൽ കാൽ അറ്റു.