Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കട്ടപ്പന നഗരസഭയുമായി ബന്ധപ്പെട്ട വാർത്ത വാട്സാപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തതിന് സെക്രട്ടറിക്ക് ചെയർപേഴ്സന്റെ വക കാരണം കാണിക്കൽ നോട്ടീസ്







കട്ടപ്പന നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഡംപ് യാർഡിലെ മാലിന്യം നീക്കലുമായി ബന്ധപ്പെട്ട് എൽ ഡി എഫ് കൗൺസിലർമാർ മാധ്യമങ്ങൾക്ക് നൽകിയ വാർത്തയാണ് കട്ടപ്പന നഗരസഭ സെക്രട്ടറി വി.പ്രകാശ്കുമാർ നഗരസഭാ ജീവനക്കാർ ഉൾപ്പെട്ട വാട്സ് ആപ്പ് ഗ്രൂപ്പിൽ ഇന്ന് രാവിലെ ഷെയർ ചെയ്തത്.ഇതിന് പിന്നാലെയാണ് വാർത്ത ഷെയർ ചെയ്ത് തന്നെയും കൗൺസിലിനെയും അപകീർത്തിപ്പെടുത്തിയെന്ന് കാട്ടി ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ സെക്രട്ടറിയ്ക്ക് മെമോ നൽകിയത്.വാർത്ത ഷെയർ ചെയ്തത് കൃത്യനിർവ്വഹണത്തിലെ വീഴ്ച്ചയാണെന്നും,വകുപ്പ് തല നടപടിക്ക് ശുപാർശ ചെയ്യാതിരിക്കണമെങ്കിൽ ഏഴ്‌ ദിവസത്തിനകം വിശദീകരണം നൽകണമെന്നും മെമ്മോയിലുണ്ട്.ഭരണ സമിതിയുടെ തെറ്റായ നയങ്ങളിൽ കൂട്ട് നിൽക്കാത്തത് കൊണ്ട് തന്നെ നിരന്തമായി അപമാനിക്കുകയാണെന്ന് സെക്രട്ടറി പറയുന്നു.ചില വിഷയങ്ങളിൽ സത്യസന്ധമായി എൽ ഡി എഫ് കൗൺസിലർമാർക്കൊപ്പം നിന്നതിന്റെ വിദ്വേഷം തീർക്കുവാനും ശ്രമം നടക്കുന്നുണ്ടെന്നും സെക്രട്ടറി പ്രകാശ് കുമാർ പറഞ്ഞു.നഗരസഭയുമായി ബന്ധപ്പെട്ട വാർത്തയായത് കൊണ്ടാണ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തത്. ആരെയും അപകീർത്തിപ്പെടുത്തണമെന്ന ഉദ്ദേശം തനിക്കില്ലായിരുന്നുവെന്നും സെക്രട്ടറി വ്യക്തമാക്കി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!