പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മൂന്നാര്‍ മറയൂര്‍ സംസ്ഥാന പാതയില്‍ കോഫി സ്റ്റോര്‍ പള്ളിയുടെ സമീപം മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു


മറയൂര്‍: മൂന്നാര്‍ മറയൂര്‍ സംസ്ഥാന പാതയില്‍ കോഫി സ്റ്റോര്‍ പള്ളിയുടെ സമീപം മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ ഉണ്ടായ ശക്തമായ കാറ്റില്‍ കോഫി സ്റ്റോറിലെ കാപ്പി തോട്ടത്തില്‍ നിന്ന വൻ മരം റോഡിലേക്ക് വീഴുകയും വൈദ്യുത പോസ്റ്റുകള്‍ തകരുകയും ചെയ്തു. അതിരാവിലെയായതിനാല്‍ മരം മുറിച്ച് മാറ്റുന്നതിന് താമസം നേരിട്ടു. പിന്നീട് പ്രദേശവാസികളും മറയൂര്‍ ചന്ദന ഡിവിഷനിലെ ജീവനക്കാരുമെത്തി മരം മുറിച്ച് മാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. മരം വീണ് വൈദ്യുതി പോയിട്ട് രാവിലെ എട്ടിന് ശേഷമാണ് വൈദ്യുത ബന്ധം പുനഃസ്ഥാപിച്ചത്.