ജനസംഖ്യാ ദിനാചരണം നടത്തി
ജില്ലാതല ജനസംഖ്യാ ദിനാചരണം തൊടുപുഴ അല്‍ അസര്‍ കാമ്പസില്‍ നടത്തി. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗ്ലോറി പൗലോസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. അല്‍ അസര്‍ സ്ഥാപനങ്ങളുടെ അക്കാദമിക് ഡീന്‍ ഡോ. സോമശേഖരന്‍ ബി.പിള്ള ആരോഗ്യസന്ദേശ റാലി ഫ്ളാഗ് ഓഫ് ചെയ്യുകയും ജനസംഖ്യാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. കുമാരമഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജന്‍ ചിമ്മിനിക്കാട്ട് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുരേഷ് വര്‍ഗീസ് മുഖ്യ പ്രഭാഷണം നടത്തുകയും ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനദാനം നടത്തുകയും ചെയ്തു.
അല്‍ അസര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ് സെമിനാര്‍ നയിച്ചു. ബ്ലോക്ക് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ലാലി ജോയി, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഉഷ രാജശേഖരന്‍, വാര്‍ഡ് അംഗം ലൈല കരീം, അല്‍ അസര്‍ പാരാമെഡിക്കല്‍ സയന്‍സ് കോളേജ് ഡയറക്ടര്‍ ഡോ വിവേക് എസ്, ഫാര്‍മസി കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ശ്യാംകുമാര്‍ ബി, ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ശശിധരന്‍.വി, പുറപ്പുഴ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.രമ്യാ ജോര്‍ജ്ജ്, ഡോ. സൂരഭി സോമന്‍, ജോണ്‍സണ്‍ മാത്യു, ജോസ് അഗസ്റ്റ്യന്‍, ഷിബു തോമസ്, കുമാരി അക്ഷയ മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങിനോടനുബന്ധിച്ച് ഫ്ളാഷ് മോബ്, പോസ്റ്റര്‍ പ്രദര്‍ശനം എന്നിവയും നടന്നു.