നാട്ടുവാര്‍ത്തകള്‍
കട്ടപ്പന സെൻട്രൽ ജംഗ്ഷനിൽ വാഹന അപകടങ്ങൾ വർദ്ധിക്കുന്നു. അശോക ജംഗ്ഷൻ മുതൽ സെൻട്രൽ ജംഗ്ഷൻ വരെ വാഹനങ്ങളുടെ തിരക്കാണ് മിക്ക ദിവസങ്ങളിലും അനുഭവപ്പെടുന്നത്.
റോഡിന് വീതി കുറവായതിനാൽ വാഹനങ്ങൾ തമ്മിൽ ഉരയുന്നതും വാക്കേറ്റം ഉണ്ടാവുന്നത് നിത്യസംഭവമാണ് .
ഇന്ന് അഞ്ചു മണിയോടുകൂടി സെൻട്രൽ ജംഗ്ഷനിൽ ലോറിയും കാറും തമ്മിൽ ഉരഞ്ഞ് അപകടമുണ്ടായി കാറിന്റെ പിന്നിൽ വന്നു ലോറി തട്ടിയോടെ 5 മിനിറ്റ് ഗതാഗത തടസമുണ്ടായി.
തുടർന്ന് ട്രാഫിക്കിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ എത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.
അനുദിനം വളരുന്ന കട്ടപ്പനയിൽ മിക്ക ദിവസങ്ങളിലും അശോക ജംഗ്ഷൻ മുതൽ സെൻട്രൽ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്.