ചേലക്കരയില്‍ ആനയെ കൊന്നത് ആനക്കൊമ്പ് കടത്ത് സംഘം; നിര്‍ണായക മൊഴിയില്‍ നിന്ന് വിവരം കിട്ടിയെന്ന് വനംവകുപ്പ്
തൃശ്ശൂര്‍:ചേലക്കര വാഴക്കോട് റബർ തോട്ടത്തിൽ കാട്ടാനയുടെ ജഡം കുഴിച്ചിട്ടതിനു പിന്നില്‍ ആനക്കൊമ്പ് കടത്ത് സംഘമെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്. ആനക്കൊമ്പ് വിൽക്കാനുള്ള ശ്രമത്തിനിടെ പിടിയിലായവരുടെ മൊഴി പ്രകാരമാണ് ആനയുടെ ജഡം തൃശൂരിൽ കണ്ടെത്തിയത്. എറണാകുളം പട്ടിമറ്റത്ത്.പിടിയിലായ 4 പ്രതികളിൽ ഒരാളെ വനം വകപ്പ് ചോദ്യം ചെയ്തതോടെയാണ് വിവരം കിട്ടിയത്.അഖിൽ മോഹനെയാണ് വനം വകുപ്പുദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നത്.ബാക്കി 3 പ്രതികൾ റിമാൻറിലാണ്.വനംവകുപ്പ് ഉദ്യോഗസ്ഥർ ജെസിബി ഉപയോഗിച്ചാണ് ജഡം പുറത്തെടുത്തത്.15 വയസ്സിൽ താഴെ പ്രായമുള്ള ആനയുടെ കൊമ്പിന്‍റെ ഒരു ഭാഗം മുറിച്ചെടുത്ത നിലയിലായിരുന്നുജഡം കണ്ടെത്തിയ തോട്ടത്തിന്‍റെ ഉടമ ഒളിവിലാണ്.
തൃശ്ശൂർ ജില്ലയിലെ ചേലക്കരക്കടുത്ത് മുള്ളൂർക്കര വാഴക്കോട് റബ്ബർ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. മണിയഞ്ചിറ റോയ് എന്ന സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ റബ്ബർ എസ്റ്റേറ്റ്.