കട്ടപ്പന റോട്ടറി ഹെറിറ്റേജിന്റെ സ്ഥാനാരോഹണം ജൂലൈ 9 ന്
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ 2023-24 വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം ഞായറാഴ്ച്ച ചേറ്റുകുഴി വൈറ്റ് ഹൗസ് കൺവെൻഷൻ സെന്ററിൽ വച്ച് നടക്കും.
റോട്ടറി ഡിസ്ട്രിക്ട് ഗവർണർ നോമിനി ഡോ. ജി.എൻ രമേശ് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ വച്ച് റൊട്ടേറിയൻ വിജി ജോസഫ് പ്രസിഡന്റായും റൊട്ടേറിയൻ ഷിനു ജോൺ സെക്രട്ടറിയായും റൊട്ടേറിയൻ സുധീപ് കെ.കെ ട്രഷററായും സ്ഥാനമേൽക്കും.
സർവീസ് പ്രൊജക്ടുകളുടെ ഉദ്ഘാടനം പ്രസിദ്ധ സിനിമ സംവിധായകൻ ക്ലബ്ബിന്റെ ഓണററി മെമ്പർ റൊട്ടേറിയൻ ജയരാജ് നിർവഹിക്കും. റോട്ടറി ഡിസ്ട്രിക്ട് ഡയറക്ടർ റൊട്ടേറിയൻ മോഹൻ വർഗീസ്, ഡിസ്ട്രിക്ട് ഡെപ്യൂട്ടി ഡയറക്ടർ റൊട്ടേറിയൻ യൂൻസ് സിദ്ദിഖ്, അസിസ്റ്റന്റ് ഗവർണർ റൊട്ടേറിയൻ ജോസ് മാത്യു, റൊട്ടേറിയൻ പ്രിൻസ് ചെറിയാൻ തുടങ്ങിയവർ പങ്കെടുക്കും.
2023-24 റോട്ടറി വർഷത്തിൽ SMILE എന്ന തീമാണ് ഡിസ്ട്രിക്ട് തലത്തിൽ വിഭാവനം ചെയ്തിരിക്കുന്നത്.
ഈ റോട്ടറി വർഷത്തെ ക്ലബ്ബിന്റെ തീം care എന്നതാണ്. ഹൈറേഞ്ചിന്റെ സാമൂഹിക സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് കഴിഞ്ഞ റോട്ടറി വർഷത്തിൽ ഹൗസിംഗ് പ്രൊജക്ടുകളും മെഡിക്കൽ ക്യാമ്പുകളും അടക്കം നൂറോളം പ്രോജക്ടുകൾ നടപ്പാക്കി.
സ്കൂളുകളിൽ ശുദ്ധജല പദ്ധതി, വ്യക്തി ശുചിത്വ സെമിനാറുകൾ, കുട്ടികൾക്കുള്ള ഹൃദയ ശസ്ത്രക്രിയ, ആർട്ടിഫിഷ്യൽ ലിംബ് ട്രാൻസ്പ്ലാന്റേഷൻ തുടങ്ങി നൂറിലധികം പദ്ധതികളാണ് ഈ വർഷം ഹെറിറ്റേജ് വിഭാവനം ചെയ്തിരിക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ പ്രിൻസ് ചെറിയാൻ, റൊട്ടേറിയൻ വിജി ജോസഫ്, റോട്ടേറിയൻ സുധീപ് കെ കെ, റൊട്ടേറിയൻ ജിതിൻ കൊല്ലംകുടി, റൊട്ടേറിയൻ ജോസുകുട്ടി , റൊട്ടേറിയൻ അഖിൽ വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.