രാഹുൽ ഗാന്ധിയുടെ അയോഗ്യത തുടരും; സ്റ്റേ ഇല്ലെന്ന് ഗുജറാത്ത് ഹൈക്കോടതി
മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് തിരിച്ചടി. രാഹുലിന്റെ അയോഗ്യത തുടരും. സൂറത്ത് കോടതി വിധിക്ക് സ്റ്റേ ഇല്ല. പത്തിലധികം കേസുകൾ നിലനിൽക്കുന്നു. വിചാരണ കോടതി വിധിയിൽ ഇടപെടില്ല, വിധി റദ്ദാക്കിയില്ല. ഗുജറാത്ത് ഹൈക്കോടതിയുടേതാണ് നിർണായക വിധി. ഗുജറാത്ത് ഹൈക്കോടതി ജസ്റ്റിസ് ഹേമന്ദ്ര പ്രചകിൻറെ ബഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. വെള്ളിയാഴ്ച രാവിലെ 11 മണിക്കായിരുന്നു ഗുജറാത്ത് ഹൈക്കോടതി വിധി പ്രസ്താവിച്ചത് . സൂറത്ത് കോടതി വിധിച്ച ശിക്ഷ സ്റ്റേ ചെയ്താത്തതിനാൽ രാഹുൽ ഗാന്ധിക്ക് ലോക്സഭാംഗത്വം തിരികെ ലഭിക്കില്ല. വിധി എതിരായതിനാൽ രാഹുൽ ഗാന്ധി സുപ്രിംകോടതിയെ സമീപിക്കും. 2019ൽ കോലാറിൽ നടത്തിയ പ്രസംഗത്തിലെ മോദി പരാമർശത്തിനാണ് രാഹുൽ ഗാന്ധിക്ക് സൂറത്ത് സി.ജെ.എം കോടതി രണ്ടു വർഷം തടവു ശിക്ഷിച്ചത്. മജിസ്‌ട്രേറ്റ് കോടതിയുടെ വിധി സെഷൻസ് കോടതിയും സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ സൂറത്ത് കോടതി മാർച്ച് 23 നാണ് സൂറത്ത് കോടതി രാഹുൽഗാന്ധിയെ ശിക്ഷിച്ചത്.