തമിഴോ മലയാളമോ? ത്രെഡ്‌സ് ആപ്പിന്റെ ലോഗോ എന്താണ്
ത്രെഡ്‌സ് ആപ്പില്‍ ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. ആപ്പിനെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളും ചര്‍ച്ചകളും പടര്‍ന്നു കഴിഞ്ഞു. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ത്രെഡ്‌സ് ആപ്പിന്റെ ലോഗോയെക്കുറിച്ച് രസകരമായ ചര്‍ച്ചകളാണ് നടക്കുന്നത്. ആപ്പിന്റെ ലോഗോ മലയാളമാണെന്നും തമിഴാണെന്നും അവകാശങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. മലയാളത്തിലെ ‘ക്ര’ എന്ന അക്ഷരമാണെന്നും തമിഴിലെ ‘കു’ എന്ന അക്ഷരമാണ് ലോഗോ അര്‍ഥമാക്കുന്നതെന്ന ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. എന്നാല്‍ ഇംഗ്ലീഷ് അക്ഷരത്തിലെ ‘G’ ആണെന്നും ഒരു കൂട്ടര്‍ വാദിക്കുന്നുണ്ട്.
ഒറ്റനോട്ടത്തില്‍ മലയാളത്തിലെയും തമിഴിലെയും അക്ഷരങ്ങളായി തോന്നുമെങ്കിലും എന്താണ് ലോഗോ അര്‍ഥമാക്കുന്നതെന്ന് മെറ്റ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. എന്തായാലും ലോഗോയെ ചുറ്റിപ്പറ്റിയുള്ള കൗതുകകരമായി ചര്‍ച്ച കൊഴുക്കുകയാണ്. നിലവില്‍ നൂറിലധികം രാജ്യങ്ങളില്‍ ത്രെഡ്‌സ് അവതരിപ്പിച്ചുകഴിഞ്ഞു. ആന്‍ഡ്രോയ്ഡിലും ഐഒഎസിലും ത്രെഡ്‌സ് ലഭ്യമാകും. മൂന്നൂ കോടിയിലധികം ആളുകള്‍ ത്രെഡ്‌സ് ഉപയോഗിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. ഇന്‍സ്റ്റാഗ്രാം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ത്രെഡ്‌സ് ട്വിറ്ററിന് സമാനമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ട്വിറ്ററിന് കനത്ത വെല്ലുവിളിയാണ് ത്രെഡ്‌സ് മുന്നോട്ടുവെച്ചിരിക്കുന്നത്.