പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മണ്ണിടിഞ്ഞു വീണ് മൂന്നാർ ഗ്യാപ്പ് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു


മൂന്നാർ : കനത്ത മഴയെത്തുടർന്ന് മൂന്നാർ ഗ്യാപ്പ് റോഡിലും, ദേവികുളം റോഡിലും മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. മണിക്കൂറുകൾ നീണ്ടുനിന്ന കനത്ത മഴയെ തുടർന്നാണ് റോഡിലേക്ക് മണ്ണിടിഞ്ഞുവീണത്. മണ്ണിടിഞ്ഞ് വാഹനങ്ങൾക്ക് മുകളിൽ പതിക്കാതിരുന്നതുകൊണ്ട് വൻദുരന്തം ഒഴിവായി. അധികൃതർ സ്ഥലത്തെത്തി മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുളള നടപടി ക്രമങ്ങൾ ആരംഭിച്ചു.