റോട്ടറി ഭാരവാഹികൾ ചുമതലയേറ്റു


റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗൺ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും ഹൈറേഞ്ച് കൺവെൻഷൻ സെൻ്ററിൽ നടന്നു. പ്രസിഡൻ്റ് ആയി അഭിലാഷ് എ എസ്സ് സെക്രട്ടറിയായി മനോജ് അഗസ്റ്റിൻ എന്നിവരും ട്രഷറർ ആയി കിഷോർ പി പി യും ചുമതലയേറ്റു.
റോട്ടറി ഡിസ്ട്രിക്റ്റ് കൗൺസിലർ ജോഷി ചാക്കോ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ മുൻ ഡിസ്ടിക്റ്റ് ഗവർണർ അഡ്വ. ബേബി ജോസഫ് മുനിസിപ്പൽ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം എന്നിവർ സന്നിഹിതനായിരുന്നു. ഡിസ്ട്രിക്റ്റ് ഡെപ്യൂട്ടി ഡയറക്റ്റർ യൂനിസ് സിദ്ദിക്, അസി. ഗവർണർമാരായ ജോസ് മാത്യു, ഷിഹാബ് ഈട്ടിക്കൽ, ജിജിആർ ഷിബി ഫിലിപ്പ് ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ രാജേഷ് നാരായണൻ തുടങ്ങിയവർ സംസാരിച്ചു.
2023-24 റോട്ടറി വർഷത്തിൽ ക്ലബ് നടപ്പിലാക്കാൻ ആസൂത്രണം ചെയ്തിരിക്കുന്ന വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനം ഡിസ്ട്രിക്റ്റ് കൗൺസിലർ ജോഷി ചാക്കോ നിർവഹിച്ചു. റോട്ടറി കുടുംബാംഗങ്ങളും ഹൈറേഞ്ചിലെ വിവിധ ക്ലബിൽ നിന്നുള്ള പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.
മികച്ച സാമുഹ്യ സുരക്ഷാ – സേവന പ്രവർത്തനത്തിന് അബ്ദുൾ ഷുക്കൂർ, ലെജു പമ്പാവാസൻ എന്നിവരെ ആദരിച്ചു. അതോടൊപ്പം പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികളേയും ചടങ്ങിൽ അനുമോദിച്ചു….