ഫോറസ്റ്റ് വാച്ചർ നിയമനം


ജില്ലയിൽ വനം വകുപ്പിൽ ഫോറസ്റ്റ് വാച്ചർ (പട്ടിക വർഗ്ഗ ആദിവാസികളിൽ നിന്നും പ്രത്യേക നിയമനം (കാറ്റഗറി നമ്പർ.643/2021 തസ്തികയ്ക്കായി 2023 ജൂലൈ മാസം 12,13,14 തീയതികളിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് (മൂന്നാർ), പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് (തേക്കടി), ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് (വെളളാപ്പാറ) എന്നിവിടങ്ങളിൽ വച്ച് അഭിമുഖം നടത്തുന്നതാണ്.
ആയതു സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്ക് തപാൽ മാർഗ്ഗം ഇന്റർവ്യൂ മെമ്മോ നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഉദ്യോഗാർത്ഥിയുടെ ഫോട്ടോ (2 എണ്ണം), തിരിച്ചറിയൽ രേഖ, ജാതി സർട്ടിഫിക്കറ്റ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ/ ഫോറസ്റ്റ് റേഞ്ച് ഓഫീസർ എന്നിവരുടെ സാക്ഷ്യപത്രം, പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂ ദിവസം യഥാസമയം അനുവദിച്ചിട്ടുളള കേന്ദ്രങ്ങളിൽ ഹാജരാകേണ്ടതാണ്. അറിയിപ്പ് ലഭിക്കാത്തവർ പി.എസ്.സി ഇടുക്കി ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.