പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ചെമ്മണ്ണാറിന് സമീപം റോഡിലേക്ക് വലിയ മരം വീണു;ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു


*”ചെമ്മണ്ണാറിന് സമീപം റോഡിലേക്ക് വലിയ മരം വീണു;ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.”*
*_മരം മുറിച്ചു മാറ്റാനുള്ള ശ്രമം പുരോഗമിക്കുന്നു.._*
*രാജാക്കാട്:* രാജാക്കാട് -മാങ്ങാത്തൊട്ടി-ചെമ്മണ്ണാർ റോഡിൽ വെങ്കലപ്പാറക്ക് സമീപം നാലാം ബ്ലോക്കിൽ റോഡരികിൽ നിന്ന വലിയ ചേലമരം കടപുഴകി വീണ് ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ഇന്ന് രാവിലെയാണ് റോഡിലേക്ക് മരം വീണത്. വൈദ്യുതിലൈനും പൊട്ടിവീണതിനാൽ പ്രദേശത്ത് വൈദ്യുതിയും മുടങ്ങി. അടിമാലിയിൽ നിന്നുള്ള ഫയർ ഫോഴ്സ്, നാട്ടുകാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ മരം മുറിച്ചു മാറ്റാനുള്ള ശ്രമം പുരോഗമിക്കുകയാണ്….