പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മുന്നറിയിപ്പില്ലാതെ തുടരെത്തുടരെ വൈദ്യുതി മുടങ്ങുന്നത് ജനങ്ങൾക്ക് ദുരിതകുന്നു; പ്രതിഷേധവുമായി നെടുങ്കണ്ടത്തെ മർച്ചന്റ് അസോസിയേഷൻ


നെടുങ്കണ്ടം: മുന്നറിയിപ്പില്ലാതെ മേഖലയിൽ ഉണ്ടാകുന്ന വൈദ്യുതി മുടക്കത്തിൽ പ്രതിഷേധവുമായി വ്യാപാരികൾ . അടിക്കടി ടൗൺ മേഖലയിൽ വൈദ്യുതി മുടങ്ങുന്നത് മൂലം വ്യാപാരസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുവാൻ കഴിയാത്ത സാഹചര്യമാണെന്ന് വ്യാപാരികൾ പറയുന്നു.
വൈദ്യുതി തടസ്സം പരിഹരിക്കുന്നതിന് എബിസി കേബിൾ സ്ഥാപിക്കുന്ന പദ്ധതി ഇഴയുന്നതിനും അധികൃതരുടെ അസോസിയേഷൻ പ്രതിഷേധിച്ചു.
കെഎസ്ഇബി അധികൃതർ അനാവശ്യമായി വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്തി അന്യായമായി പിഴ ഈടാക്കുന്നതിലും വ്യാപാരി വ്യവസായി ഏകോപനസമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
വിഷയത്തിൽ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികളുമായി രംഗത്തുവരുമെന്ന്
മർച്ചന്റ് സോസിയേഷൻ ഭാരവാഹികളായ
ആർ സുരേഷ് ,
ജെയിംസ് മാത്യു ,
സജീവ് ആർ നായർ ,
എന്നിവർ അറിയിച്ചു