ജെ.എസ്.എസ്.സ്ഥാപക നേതാവ് കെ.ആർ.ഗൗരിയമ്മയുടെ നൂറ്റിയഞ്ചാം ജന്മദിനാഘോഷം കട്ടപ്പന അസീസി സ്നേഹാശ്രമത്തിൽ നടന്നു
ജെ.എസ്.എസ്.സ്ഥാപക നേതാവ് കെ.ആർ.ഗൗരിയമ്മയുടെ 105 ആം ജന്മദിനാഘോഷം കട്ടപ്പന അസീസി സ്നേഹാശ്രമത്തിൽ നടത്തി.
നഗരസഭാ കൗൺസിലർ ഷജി തങ്കച്ചൻ പരിപാടി ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ മർദ്ദിത ജാതി പിന്നോക്ക ജനവിഭാവങ്ങളുടെ അവകാശ സമര പോരാട്ടങ്ങൾ ഏറ്റെടുത്ത് സംഭവബഹുലവും സുദീർഘവും സംഘർഷഭരിതവുമായ കർമ്മകാണ്ഡം അവകാശപ്പെടാവുന്ന ഒരു രാഷ്ട്രീയ നേതാവായിരുന്നു കെ.ആർ ഗൗരിയമ്മയെന്ന് JSS ജില്ലാ ചെയർമാൻ സാബു മുട്ടത്ത് പറഞ്ഞു.
JSS ന്റെ സ്ഥാപക നേതാവ് ഗൗരി യമ്മയുടെ 105 -ാംമത് ജന്മദിനം സംസ്ഥാനതലത്തിൽ ആലപ്പുഴയിലും ഇടുക്കി ജില്ലാതലത്തിൽ രാജാക്കാടുമാണ് സംഘടിപ്പിച്ചത്.
കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന അസീസി സ്നേഹാശ്രമത്തിൽ ഭക്ഷ്യധാന്യ കിറ്റ് നല്കിയാണ് ജന്മദിന ഘോഷം നടത്തിയത്.
നഗരസഭ കൗൺസിലർ ഷജി തങ്കച്ചൻ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.
1996 ലാണ് ഫാദർ
ഫ്രാൻസിസ് ഡോമിനിക് കട്ടപ്പനയിൽ അസീസി സ്നേഹശ്രമം ആരംഭിച്ചത്.
ഇന്ന് കേരളത്തിലും തമിഴ്നാട്ടിലുമായി 12 സ്നേഹ ആശ്രമങ്ങളാണ് ഉള്ളത്.
കട്ടപ്പനയിൽ ഇരുന്നൂറോളം പേരാണ് ആശ്രമത്തിൽ കഴിയുന്നത്. സുമനസ്സുകളുടെ സഹായത്തോടെയാണ് ആശ്രമത്തിലെ ദൈനംദിന കാര്യങ്ങൾ പ്രവർത്തിച്ചു പോരുന്നത്.
JSS ഇടുക്കി ജില്ലാ ചെയർമാൻ സാബു മുട്ടത്ത് ,
മണ്ഡലം പ്രസിഡന്റ്
വി.സി രാജു , സ്നേഹ ആശ്രമം മദർ സിസ്റ്റർ ദിവ്യാ മരിയ, ബോണി ജോഷ്വ എന്നിവർ സംസാരിച്ചു.