പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വർണ വേട്ട
നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 70 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. മലേഷ്യയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയിൽ നിന്നാണ് സ്വർണം പിടികൂടിയത്. മലപ്പുറം സ്വദേശി മുഹമ്മദ് ഷിബിനാണ് കസ്റ്റംസിന്റെ പിടിയിലായത്. മലദ്വാരത്തിനകത്തും അടിവസ്ത്രത്തിനടിയിലും വളരെ വിദഗ്ധമായാണ് സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. നാല് ഗുളികകളുടെ രൂപത്തിലുള്ള 1026 ഗ്രാം സ്വർണമാണ് മലദ്വാരത്തിൽ നിന്ന് ആദ്യം കണ്ടെത്തിയത്. തുടർന്ന് വീണ്ടും പരിശോധിച്ചപ്പോൾ അടിവസ്ത്രത്തിനുള്ളിൽ പ്രത്യേക അറയിൽ ഒളിപ്പിച്ച 521 ഗ്രാം സ്വർണവും കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.