പ്രധാന വാര്‍ത്തകള്‍
ജില്ലയില്‍ ലോക് ഡൗണ്‍ ലംഘനം: 69 പേര്‍ക്കെതിരെ കേസെടുത്തു.
ഇടുക്കി ജില്ലയില്‍ കോവിഡ് വ്യാപനത്തിന്റെ തോത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ലോക് ഡൗണ്‍ ലംഘനത്തിന് ഇന്ന് (13.05.2021) നടത്തിയ കര്‍ശന പരിശോധനകളില്‍ 69 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 473 പെറ്റി കേസുകള്‍ എടുത്തു. 960 പേരെ താക്കീത് ചെയ്തു വിട്ടയച്ചു. ജില്ലയിലെ നാല് അന്തര്‍ സംസ്ഥാന ചെക്ക് പോസ്റ്റുകളിലും ജില്ലാ അതിര്‍ത്തികളിലും കാനന പാതകളിലും പോലീസും ഇതര വകുപ്പ്കളും ചേര്‍ന്ന് സംയുക്ത പരിശോധന നടത്തി. ലോക് ഡൌണ്‍ അവസാനിയ്ക്കുന്നത് വരെ കര്‍ശന നിയന്ത്രണങ്ങളും പരിശോധനകളും തുടരുമെന്നും പോലീസ് അറിയിച്ചു