കട്ടപ്പന നഗരസഭ ഡൊമിസിലറി ട്രീറ്റ്മെന്റ് സെന്റര്‍ ഉദ്ഘാടനം നാളെ
കട്ടപ്പന നഗരസഭയുടെ നേതൃത്വത്തില്‍ ഗവ. കോളെജില്‍ ആരംഭിക്കുന്ന കോവിഡ് ഡൊമിസിലറി ട്രീറ്റ്മെന്റ് സെന്ററിന്റെ ഉദ്ഘാടനം ഇന്ന് (14) രാവിലെ 11.30 ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി നിര്‍വഹിക്കും. റോഷി അഗസ്റ്റിന്‍ എം.എല്‍.എ മുഖ്യ അതിഥിയായി പങ്കെടുക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള യോഗത്തില്‍ നഗരസഭാ കൗണ്‍സിലര്‍മാരുള്‍പ്പടെ രാഷ്ട്രീയ സന്നദ്ധ സംഘടനാ നേതാക്കള്‍ പങ്കെടുക്കും. കട്ടപ്പന നഗരസഭാ പരിധിയിലെ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി 100 കിടക്കകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഡൊമിസിലറി ട്രീറ്റ്മെന്റ് ട്രീറ്റ്മെന്റ് സെന്ററില്‍ രോഗിയ്ക്ക് പ്രവേശനം ലഭിക്കുവാന്‍ കട്ടപ്പന നഗരസഭാ ഹെല്‍പ്ഡെസ്‌ക്കില്‍ വിളിച്ച് ബുക്ക് ചെയ്യുകയും വാഹനം ആവശ്യമുള്ള ആളുകള്‍ ആവശ്യപ്പെടുകയും ചെയ്താല്‍ സ്ഥലത്ത് വാഹനം എത്തി രോഗിയെ സെന്ററില്‍ എത്തിക്കുവാനുള്ള ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചികിത്സയ്ക്കായി എത്തുന്ന രോഗികള്‍ ബഡ് ഷീറ്റ്, തലയിണ, ബക്കറ്റ്, കപ്പ്, സോപ്പ് ഉള്‍പ്പടെയുള്ളവ കരുതേണ്ടതാണ്. രോഗികള്‍ക്കുള്ള ഭക്ഷണം സെന്ററില്‍ ക്രമീകരിക്കും. കട്ടപ്പന നഗരസഭയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്കില്‍നിന്നും പൊതുജനങ്ങള്‍ക്ക് സേവനം ലഭിക്കുന്നതിന് 8547667931, 8301069574, 04868272235 എന്നീ നമ്പറില്‍ ബന്ധപ്പെടണമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ ബീനാ ജോബി അറിയിച്ചു.