Idukki വാര്‍ത്തകള്‍
ഇടുക്കി എൻജിനീയറിങ് കോളജിലെ പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് തുടക്കമായി


‘ഹർഷം 2025 ‘ എന്ന പേരിൽ ഇടുക്കി എൻജിനീയറിങ് കോളജിൽ ആരംഭിച്ച പാലിയേറ്റിവ് പ്രവർത്തനങ്ങൾ ജില്ലാ കളക്ടർ വി വിഗ്നേശ്വരി ഉദ്‌ഘാടനം ചെയ്തു. സമൂഹത്തിലേക്ക് ഇറങ്ങിചെന്ന് ആളുകളുടെ അവശതകളും പ്രശ്നങ്ങളും തിരിച്ചറിഞ്ഞ് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ കോളേജ് കേന്ദ്രീകരിച്ച്
പാലിയേറ്റിവ് ക്ലബ് രുപീകരിച്ചിട്ടുണ്ട്. നിരവധി സ്പെഷ്യൽ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ പങ്കെടുക്കുന്ന സാംസ്കാരികമേളയാണ് ഹർഷം. ഉദ്‌ഘാടന പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബൈജു ശശിധരൻ അധ്യക്ഷത വഹിച്ചു. ഉപ്പുതറ സിഎംഐ സ്പെഷ്യൽ സ്കൂൾ,അണക്കര പ്രതീക്ഷ നികേതൻ സ്പെഷ്യൽ സ്കൂൾ, മച്ചിപ്ലാവ് കാർമൽ ജ്യോതി സ്പെഷ്യൽ സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള 150ഓളം കുട്ടികൾ പരിപാടിയുടെ ഭാഗമായി പങ്കെടുത്തു.