സ്കൂൾ പഠനോത്സവവും അവാർഡ് ജേതാവും സ്കൂൾ ഹെഡ്മാസ്റ്ററു മായ റെന്നി തോമസിനെ ആദരിക്കലും നടന്നു.


രാജകുമാരി ഹോളി ക്വീൻസ് യുപി സ്കൂളിലെ പഠനോത്സവ പ്രദർശനവും സ്കൂൾ ഹെഡ്മാസ്റ്ററും ഐവ(AIWA) ബെസ്റ്റ് ടീച്ചർ അവാർഡ് ജേതാവുമായ റെന്നി തോമസ് സാറിനെ ആദരിക്കുകയും ചെയ്തു. രാജകുമാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു പഞ്ചായത്ത് തല പഠനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയും ചെയ്തു. പിടിഎ പ്രസിഡന്റ് മനോജ് ഇല്ലിക്കുന്നേൽ അധ്യക്ഷതവഹിച്ച യോഗത്തിന് സാഹിത്യകാരിയും എം പി ടി എ പ്രസിഡന്റുമായ രഞ്ജിനി സുരേഷ്, ബി ആർ സി കോഡിനേറ്റർ ജാൻസി ജോൺ എന്നിവരും ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ഹോളിക്വീൻസിന്റെ 2024 -25 അധ്യായന വർഷത്തെ മികച്ച നേട്ടങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള അവതരണം അധ്യാപക പ്രതിനിധി സോണിയ ജോബ് നിർവഹിച്ചു. 27 അവാർഡുകൾ കരസ്ഥമാക്കിയ സ്കൂളിന്റെ ചരിത്ര നേട്ടങ്ങൾ രക്ഷിതാക്കളുടെ മുൻപിൽ അവതരിപ്പിക്കുകയും, കുട്ടികളുടെ പഠന മികവുകൾ പ്രദർശിപ്പിക്കുകയും, ശാസ്ത്ര പരീക്ഷണ നേട്ടങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. ലഹരിയുടെ അമിത ഉപയോഗവും ദൂഷ്യവശങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി റെന്നി തോമസ് രക്ഷിതാക്കൾക്ക് വളരെ വിശദമായ ഒരു ബോധവൽക്കരണ ക്ലാസ് നൽകുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ പരീക്ഷ മൂല്യനിർണയ വിലയിരുത്തലും ക്ലാസ് പിടിഎയും നടന്നു.