പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പച്ചക്കറിക്ക് പിന്നാലെ ചിക്കനും മീനിനും തീവില; താളം തെറ്റി കുടുംബ ബജറ്റ്


പച്ചക്കറികള്‍ക്കൊപ്പം മത്സ്യത്തിന്‍റെയും കോഴിയിറച്ചിയുടെയും വിലക്കയറ്റം കുടുംബ ബജറ്റിന്‍റെ താളം തെറ്റിക്കുന്നു.
ട്രോളിംഗ് നിരോധനം വന്നതോടെ മീൻ വില ഉയർന്നതിന് പിന്നാലെ കോഴിയിറച്ചി വിലയും കുതിക്കുകയാണ്.
മലയാളികള്‍ക്ക് ഒരുപോലെ പ്രിയപ്പെട്ടതാണ് മീനും ചിക്കനും. ട്രോളിങ് നിരോധനം നിലവില്‍ വന്നതോടെ മത്സ്യത്തിന്‍റെ വരവ് കുറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേടായ മത്സ്യങ്ങള്‍ വരുന്നത് പിടികൂടിയതോടെ മത്സ്യത്തോടിനുള്ള താത്പര്യം തത്കാലത്തേക്ക് കുറച്ചിർക്കുകയാണ് മലയാളികള്‍.
കിട്ടുന്ന മത്സ്യത്തിനാണെങ്കില്‍ തൊട്ടാല്‍ പൊളളുന്ന വിലയും.