ജിറ്റ് കുനാ ദോ അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻകായിക താരങ്ങൾക്കുളള ധനസമാഹരണവുമായി സംഘാടക സമിതി


ജൂലൈ 29 മുതൽ റഷ്യയിൽ വച്ച് നടക്കുന്ന ജീറ്റ് കുമ്പോ ദോ അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായി കട്ടപ്പന, ഇരട്ടയാർ, മരിയാപുരം സ്വദേശിക ളായ അസ് മരിയ വിൻസന്റ്. ആൽഫ മരിയ വിൻസന്റ്, ജിയോ റെജി, ആൻ ഗ്രേസ് അജോ എന്നീ കുട്ടികൾക്ക് അവസരം ലഭിച്ചിട്ടുണ്ട്. പൂനയിൽ വച്ച് നടന്ന ദേശീയ മത്സരത്തിലാണ് ഇവർക്ക് സെലക്ഷൻ ലഭിച്ചത്.
എന്നാൽ 6 ലക്ഷം രൂപയോളം കണ്ടെത്തി കുട്ടികളെ മത്സരത്തിനയക്കാൻ കുടുംബ ങ്ങൾക്ക് കഴിയാത്ത അവസ്ഥയാണ്.
ആയതിനാൽ കുട്ടികളുടേയും ഈ നാടിന്റെയും സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിൽ മുൻകൈയ്യെടുത്ത് രൂപികരിച്ച സംഘാടക സമിതിയുടെ നേതൃത്വത്തിൽ ജൂൺ 30 ന് മുൻപായി പണം സ്വരൂപിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ഇതിലേയ്ക്കായി താങ്കളുടെയും താങ്കളുടെ സ്ഥാപനത്തിന്റെ സംഘടനയുടെ ഭാഗ ത്തു നിന്നും പരമാവധി സാമ്പത്തിക സഹായം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു