ലഹരിക്കും സാമൂഹിക തിന്മകൾക്കുമെതിരെ മെസഞ്ചേഴ്സ് ഓഫ് ജീസസിന്റെയും വിവിധ ക്രൈസ്തവസഭകളുടെയും ആഭിമുഖ്യത്തിൽ ഇടുക്കി ജില്ലയിൽ നടക്കുന്ന ബോധവൽക്കരണ സന്ദേശയാത്രയുടെ തൊടുപുഴ മേഖലാ സമാപനസമ്മേളനം
ലഹരിക്കും സാമൂഹിക തിന്മകൾക്കുമെതിരെ മെസഞ്ചേഴ്സ് ഓഫ് ജീസസിന്റെയും വിവിധ ക്രൈസ്തവസഭകളുടെയും ആഭിമുഖ്യത്തിൽ ഇടുക്കി ജില്ലയിൽ നടക്കുന്ന ബോധവൽക്കരണ സന്ദേശയാത്രയുടെ തൊടുപുഴ മേഖലാ സമാപനസമ്മേളനം
തൊടുപുഴയിൽ മെസഞ്ചേഴ്സ് ഓഫ് ജീസസ് പ്രസിഡന്റ് പാസ്റ്റർ കുര്യാക്കോസ് എം കുടക്കച്ചറയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ മുൻമന്ത്രിയും തൊടുപുഴ എംഎൽഎയുമായ പി.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു . വർധിച്ചുവരുന്ന തിന്മകൾക്കെതിരെ മെസഞ്ചേഴ്സ് ഓഫ് ജീസസ് നടത്തുന്ന പ്രവർത്തനം ഈ കാലഘട്ടത്തിൽ മാനവ സമൂഹത്തിന് നിലനിൽപ്പിന് ആവശ്യമാണെന്ന് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹംപ്രസ്താവിച്ചു.
മുൻ എംപി അഡ്വ കെ ഫാൻസിസ് ജോർജ്, മുഖ്യപ്രഭാഷണം നടത്തി .
തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, പാസ്റ്റർ സാജൻ തോമസ്, പാസ്റ്റർ ഷൈജു വർഗീസ്,കെ സി ബാബു, വി പി ജോസ്,എന്നിവർ ആശംസകൾ അറിയിച്ചു .
പാസ്റ്റർ രാജു ആനിക്കാട് അനുഗ്രഹപ്രഭാഷണം നടത്തി.
തൊടുപുഴ ജെറുസലേം ഗോസ്പൽ മിഷൻ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. പാസ്റ്റർ പി ജെയിംസ് ജീവൻകുമാർ പ്രാർത്ഥനക്ക് നേതൃത്വം നൽകി.