നാളെ മുതൽ കട്ടപ്പനയിൽ നിന്നു ടെക്നോ പാർക്ക് വഴി കെ എസ് ആർ ടി സി
കട്ടപ്പനയിലെ പുതുതലമുറ ടെക്കികളുടെ ആവശ്യ പ്രകാരമാണ് കെ എസ് ആർ ടി സി യുടെ പുതിയ സർവ്വീസ് ആരംഭിക്കുന്നത്. കൂടാതെ ആദ്യകാല കുടിയേറ്റ മേഖലയായ ഉപ്പുതറ, വളകോട്, വാഗമൺ വഴിയാണ് പുതിയ സർവ്വീസ് ആരംഭിച്ചിരിക്കുന്നത്. RCC, ടെക്ക്നോ പാർക്ക് മറ്റ് സർക്കാർ ആവശ്യങ്ങൾക്കായി തലസ്ഥാനനഗരിയിലേക്ക് പോകുന്ന യാത്രകാർക്ക് ഏറെ പ്രയോജനകരമാണ് ഈ സർവ്വീസ്.
യാത്രക്കാരുടെ സൗകര്യാർത്ഥം ഓൺലൈൻ സീറ്റ് റിസർവേഷൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്.സ്ത്രീ യാത്രകാർക്കായി തമ്പാനൂർ കെ എസ് ആർ ടി സി സെൻട്രൽ ബസ് സ്റ്റേഷനിൽ കുടുംബശ്രീയുടെ വിശ്രമ കേന്ദ്രവും ഒരുക്കിയിട്ടുണ്ട്.
കട്ടപ്പന – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്
വഴി :
ഇടുക്കി കവല -20 ഏക്കർ – മേരികുളം-ഉപ്പുതറ – വളകോട് – വാഗമൺ – വഴിക്കടവ് -വെള്ളികുളം -തീക്കോയ്- ഈരാറ്റുപേട്ട- കാഞ്ഞിരപ്പള്ളി- എരുമേലി- പത്തനംതിട്ട- തട്ട- അടൂർ-
കൊട്ടാരക്കര- കഴക്കൂട്ടം-ടെക്നോപാർക്ക് ഫേസ് 1
സമയം
04.40PM കട്ടപ്പന
05.05PM ഉപ്പുതറ
06.05PM വാഗമൺ
06.55PM ഈരാറ്റുപേട്ട
07.55PM എരുമേലി
08.55PM പത്തനംതിട്ട
09.55PM അടൂർ
10.25PM കൊട്ടാരക്കര
11.30PM വെഞ്ഞാറമൂട്
11.50 PM ടെക്നോപാർക്ക് ഫേസ് 1
11.55PM കഴക്കൂട്ടം
12.30AM തിരുവനന്തപുരം
01.10AM കാട്ടാക്കട
01.20AM വെള്ളനാട്
തിരികെ വെള്ളനാട് നിന്നും 06.00 AM ന്, പുനലൂർ പത്തനംതിട്ട മണിമല പൊൻകുന്നം ഈരാറ്റുപേട്ട വാഗമൺ ഏലപ്പാറ വഴി 02.50PM ന് കട്ടപ്പനയിൽ എത്തി ചേരുന്നു
Online Booking: online.keralartc.com & enteksrtc mobile app