കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ അറെസ്റ്റ് ചെയ്ത നടപടി രാഷ്ട്രീയ ഗൂഢാലോചന ആണെന്നും, കേരളത്തിന്റെ ചരിത്രത്തിലെ കറുത്ത ദിനമായി രേഖപ്പെടുത്തും എന്നും എ ഐ സി സി അംഗം ഇ. എം ആഗസ്‌തി പറഞ്ഞു
കെ പി സി സി പ്രസിഡന്റ് നെ അറസ്റ്റ് ചെയ്ത തിൽ പ്രേതിക്ഷേധിച്ചു കട്ടപ്പന മണ്ഡലം കോൺഗ്രസ് കമ്മിറ്റി നഗരത്തിൽ നടത്തിയ പ്രേതിക്ഷേദ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. സർക്കാരിനെതീരെ നിരന്തര വിമർശനവും അഴിമതി ആരോപണവും ഉന്നയിക്കുന്ന നേതാക്കൾക്കെതിരെ കള്ളക്കേസ് എടുക്കാനുള്ള നീക്കത്തെ കോൺഗ്രസ് ശക്തമായി നേരിടും
ഭീഷണി കൊണ്ടും കള്ളക്കേസ് കൊണ്ടും പ്രതിപക്ഷ ത്തെ നിശബ്ദരാക്കാമെന്നും പിണറായി കരുതേണ്ട. ഡൽഹി യിൽ നരേന്ദ്ര മോഡി ചെയ്യുന്നതിന്റെ തനിയാവർത്തനമാണ് കേരളത്തിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ അഴിമതി യും ജനവിരുദ്ധതയും എത്ര കള്ളക്കേസ് ഉണ്ടായാലും അറെസ്റ്റ് ഉണ്ടായാലും ജനങ്ങളുടെ ഇടയിൽ ഇനിയും തുറന്നു കാട്ടുമെന്നും ആഗസ്തി പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ അധ്യക്ഷത വഹിച്ചു. . യൂ ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, കെ പി സി സി സെക്രട്ടറി തോമസ് രാജൻ, മനോജ് മുരളി, ജോയിപോരുന്നോലി, ജോയി ആനിതോട്ടം, തുടങ്ങിയവർ പ്രസംഗിച്ചു. സിബി പറപ്പായി, രാജൻ കാലച്ചിറ, സിജു ചക്കുമ്മൂട്ടിൽ, ജോസ് മുത്തനാട്ട്,കെ ഡി രാധാകൃഷ്ണൻ നായർ, ഷമേജ് കെ ജോർജ് ,മായ ബിജു, സണ്ണി ചെറിയാൻ ഷാജി വെള്ളമാക്കൽ, ബിജു പോന്നോലി, കെ എസ് സജീവ്, കെ എ മാത്യു, അരുൺകുമാർ,ജോസ് ആനക്കല്ലിൽ, പി എസ് മേരിദാസൻ,പ്രശാന്ത് രാജു,
പി ജെ ബാബു, തുടങ്ങിയവർ നേതൃത്വം നൽകി.