വൈറല്‍ പനികളുടെ വ്യാപനം: കൂടുതല്‍ ജാഗ്രത അനിവാര്യമെന്ന് ഐഎംഎ
കൊച്ചി∙ കേരളത്തില്‍ ഡെങ്കിപ്പനി, എച്ച് വണ്‍ എന്‍ വണ്‍ ഇന്‍ഫ്ലുവന്‍സ അടക്കമുള്ള വൈറല്‍ പനികളും എലിപ്പനിയും പടര്‍ന്നുപിടിച്ചിരിക്കുന്ന സാഹചര്യത്തില്‍ പൊതുസമൂഹം കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) കൊച്ചി ഘടകം.
മഴക്കാലം എത്തിയതോടെ ഡെങ്കിപ്പനി, എച്ച് വണ്‍ എന്‍ വണ്‍ ഇന്‍ഫ്ലുവന്‍സ അടക്കമുള്ള വൈറല്‍ പനികള്‍, എലിപ്പനി അടക്കം കേരളത്തില്‍ വ്യാപകരമായി പടരുകയാണെന്ന് ഐഎംഎ സയന്റിഫിക്ക് അഡ്‌വൈസര്‍ ഡോ.രാജീവ് ജയദേവന്‍, കൊച്ചിന്‍ ഐഎംഎ പ്രസിഡന്റ് ഡോ.എസ് ശ്രീനിവാസ കമ്മത്ത്, സെക്രട്ടറി ഡോ.ജോര്‍ജ് തുകലന്‍, മുന്‍ പ്രസിഡന്റുമാരായ ഡോ. സണ്ണി പി. ഓരത്തേല്‍, ഡോ. മരിയ വര്‍ഗീസ് എന്നിവര്‍ വ്യക്തമാക്കി. നിരവധി രോഗികളാണു ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയില്‍ ചികില്‍സ തേടി എത്തുന്നത്. പലരും അഡ്മിറ്റ് ആവുന്നു. എറണാകുളത്താണ് ഏറ്റവും അധികം രോഗികള്‍. മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.