പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
3,000 രൂപ കൈക്കൂലി വാങ്ങി; വില്ലേജ് അസിസ്റ്റന്റിന് 2 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും
കൈക്കൂലി കേസില്‍ മുന്‍ വില്ലേജ് അസ്സിസ്റ്റന്റിനെ വിജിലൻസ് കോടതി കഠിനതടവിന് ശിക്ഷിച്ചു. പാലക്കാട് ജില്ലയിലെ ചളവറ വില്ലേജ് ഓഫീസിൽ 2012 ല്‍ വില്ലേജ് അസിസ്റ്റന്റായിരുന്ന വി. ജെ. വിൽസനെ രണ്ടു ദിവസങ്ങളിലായി 3,000/- രൂപ കൈക്കൂലി വാങ്ങിയതിനും വില്ലേജ് രേഖകളിൽ കൃത്രിമം കാണിച്ചതിനുമാണ് ശിക്ഷിച്ചത്.
തൃശൂര്‍ വിജിലന്‍സ് കോടതിയാണ് 2 വര്‍ഷം വീതം കഠിനതടവിനും 50,000/- രൂപ വീതം പിഴ ഒടുക്കാനും ശിക്ഷ വിധിച്ചത്.