വിവാദങ്ങൾക്കിടെ അടിമാലി താലൂക്ക് ആശുപത്രിയിൽ വിജിലൻസ് മിന്നൽ പരിശോധന
അടിമാലി: താല്‍ക്കാലിക നിയമനങ്ങളും പര്‍ച്ചേഴ്സ് സംബന്ധിച്ച വ്യാപക ആക്ഷേപങ്ങള്‍ക്കുമിടെ അടിമാലി താലൂക്ക് ആശുപത്രിയില്‍ വിജിലൻസ് പരിശോധന. വെള്ളിയാഴ്ച രാവിലെ 11ഓടെ തൊടുപുഴ വിജിലൻസ് ഓഫിസിലെ എ.എസ്.ഐയുടെ നേതൃത്വത്തില്‍ മൂന്നംഗ സംഘമാണ് പരിശോധന നടത്തിയത്.
പ്രധാനമായും പര്‍ച്ചേസ് സംബന്ധമായ കാര്യങ്ങളാണ് പരിശോധിച്ചത്. ടെൻഡര്‍ ക്ഷണിക്കാതെയും നിയമപരമായി നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്താതെയുമാണ് പര്‍ച്ചേസ് നടത്തിയതെന്ന പരാതിയില്‍ രേഖകള്‍ പിടിച്ചെടുത്തും മറ്റുള്ളവയില്‍ വിശദ പരിശോധനയും വിജിലൻസ് സംഘം നടത്തി.
ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസും അഴിമതിയും രോഗികളോടുള്ള മോശം പെരുമാറ്റവും അടക്കം വലിയ ആക്ഷേപമാണ് ഉള്ളത്. എച്ച്.എം.സി കമ്മിറ്റി അംഗങ്ങള്‍ക്കെതിരെ വരെ ആക്ഷേപം ഉയര്‍ന്നതോടെ പല പാര്‍ട്ടികളും അംഗങ്ങളെ മാറ്റി പുതിയവരെ കൊണ്ടുവന്നു തുടങ്ങി. അടിമാലി ബ്ലോക്ക് പഞ്ചായത്തിനാണ് ആശുപത്രിയുടെ ഭരണാധികാരമെങ്കിലും ആശുപത്രി വികസനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വലിയ പരാജയമായി മാറി.
ആശുപത്രിക്കായി അനുവദിച്ച ബ്ലഡ് ബാങ്ക്, ഡയാലിസിസ് യൂനിറ്റ് , അള്‍ട്ര സൗണ്ട് സ്കാനിങ് ഉള്‍പ്പെടെ സൗകര്യം വര്‍ഷങ്ങളായി പ്രവര്‍ത്തിപ്പിക്കാൻ കഴിഞ്ഞില്ല. അറ്റകുറ്റപ്പണി നടത്താതെ ഡോക്ടര്‍മാരുടെ ക്വാര്‍ട്ടേഴ്സുകള്‍ നശിപ്പിച്ചു.ഇതോടെ മറ്റിടങ്ങളിലേക്ക് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് മാറിയതും വലിയ ആക്ഷേപത്തിന് കാരണമായി.