അശ്ലീല ചുവയോടെ സംസാരിച്ചെന്ന് വനിതയുടെ പരാതി; കോൺഗ്രസ് നേതാവിനും, പഞ്ചായത്ത് വൈസ് പ്രസിഡന്റിനുമെതിരെ കേസ്
പെരുവന്താനം: കോഫിബാര്‍ നടത്തുന്ന വനിതയോട് അപമര്യാദയായി പെരുമാറുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്ത ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, കോണ്‍ഗ്രസ് നേതാവ് എന്നിവര്‍ക്കെതിരെ പരാതി. പെരുവന്താനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി പുല്ലാട്, കോണ്‍ഗ്രസ് നേതാവും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എ.എൻ. രാമദാസ് എന്നിവര്‍ക്കെതിരെയാണ് കടയുടമയായ യുവതി പരാതി നല്‍കിയത്.
പെരുവന്താനം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.35ാം സൊസൈറ്റി ജീവനക്കാരിയോട് അപമര്യാദയായി ഷാജി പുല്ലാട് പെരുമാറിയതും പരാതിക്ക് ഇടവരുത്തിയിരുന്നു.
അന്ന് പൊലീസില്‍ പരാതി നല്കിയില്ലെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയിരുന്നു. ഇതിനിടെയാണ് വീണ്ടും പാര്‍ട്ടിയെ വെട്ടിലാക്കി പുതിയ പരാതി പൊലീസില്‍ എത്തിയത്. അറസ്റ്റ് ഉള്‍പ്പെടെ നടപടി അടുത്തദിവസം ഉണ്ടാകുമെന്നാണ് പൊലീസ് നല്കുന്ന സൂചന.