സുവർണ്ണ നേട്ടവുമായി വിസാറ്റ്: 1S0 2018 – 21001 ലഭിക്കുന്ന കേരളത്തിലെ ആദ്യ എൻജിനീയറിംഗ് കോളേജ്
ഇലഞ്ഞി: വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ഭാഗമായ വിസാറ്റ് എൻജിനീയറിംഗ് കോളേജിന് പ്രവർത്തന മികവിന്റെ മാനദണ്ഡമായ ISO – യിൽനിന്നും പുതിയ സർട്ടിഫിക്കേഷനായ ISO 2018: 21001 (EOMS) ലഭിച്ചു. ഈ സർട്ടിഫിക്കേഷൻ മാതൃകപരമായി നടപ്പിലാക്കിയ കേരളത്തിലെ ആദ്യത്തെ എൻജിനീയറിംഗ് കോളേജാണ് വിസാറ്റ് എന്നുള്ളത് ISO വ്യത്തങ്ങൾ അറിയിച്ചു. ഉന്നതമായ വിദ്യാഭ്യാസ സേവനങ്ങൾ മികച്ച രീതിയിൽ വിദ്യാർത്ഥികൾക്ക് നൽകുന്നതിനും വിദ്യാർത്ഥികളുടെ അക്കാഡമിക് – പാഠ്യേതര അന്തരീക്ഷവുമായി ബന്ധപ്പെട്ട ഗുണനിലവാരം തുടർച്ചയായി മെച്ചപ്പെടുത്തുന്നതിന്റേയും ഭാഗമായാണ് ഈ സർട്ടിഫിക്കേഷൻ വിസാറ്റിന് ലഭ്യമായത് ISO 2018: 21001 സർട്ടിഫിക്കേഷൻ ലഭിക്കുന്നതിലൂടെ വിസാറ്റ് എൻജിനീയറിംഗ് കോളേജ് കേരളത്തിലെ മുൻനിര കോളേജുകളുടെ പട്ടികയിൽ ഇടംപിടിക്കുന്നു.
ശ്രീ രാഹുൽ സെബാസ്റ്റ്യൻ, കേരള ഹെഡ്, ടി.യു.വി നോർഡ് ഇന്ത്യ, പ്രിൻസിപ്പൽ വിസാറ്റ് എൻജിനീയറിംഗ് കോളേജ് ഡോ. അനൂപ് കെ.ജെ, കോളേജ് ഡയറക്ടർ റിട്ട. വിങ് കമാൻഡർ പ്രമോദ് നായർ അസി. പ്രൊഫ. ദിവ്യ നായർ ISO- കോർഡിനേറ്റർ,IQAC കോർഡിനേറ്റർ എന്നിവർ പ്രസംഗിച്ചു.