അടുത്ത 48 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ മണ്‍സൂണ്‍ മഴ എത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു


അടുത്ത 48 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ മണ്‍സൂണ്‍ മഴ എത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മിനിക്കോയ് തീരത്ത് മണ്‍സൂണ്‍ നിലവില്‍ ദുര്‍ബലമാണെങ്കിലും കേരള തീരത്തേക്ക് എത്താൻ അനുകൂല സാഹചര്യമുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളില്‍ വരും മണിക്കൂറുകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിയും മിന്നലോടുകൂടിയ ചെറിയ മഴയും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. കണ്ണൂരിലും കാസര്‍കോട്ടും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മഴ പ്രവചനം
07-06-2023: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ
08-06-2023: ആലപ്പുഴ, എറണാകുളം
09-06-2023: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ
10-06-2023: പത്തനംതിട്ട, ഇടുക്കി
11-06-2023: പത്തനംതിട്ട, ഇടുക്കി