6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ദുരന്തനിവാരണ വിഭാഗത്തിന് പ്രത്യേക ഡെപ്യൂട്ടി കളക്ടറെ നിയമിക്കണം. ഡീൻ കുര്യാക്കോസ് എം.പി



ഇടുക്കി കേരളത്തിൽ ഏറ്റവും കൂടുതൽ ഉരുൾപ്പൊട്ടലുകളും മലയിടിച്ചിലും പ്രളയവും സമാന പ്രകൃതിദുരന്തങ്ങളും സംഭവിച്ചിട്ടുള്ള ഇടുക്കി ജില്ലയിൽ ഡിസ്സാസ്റ്റർ മാനേജ്മെൻറിന് മാത്രമായി ഒരു ഡെപ്യൂട്ടി കളക്ടറെ നിയമിക്കണമെന്ന ആവശ്യത്തോട് സർക്കാർ മുഖം തിരിക്കുന്നത് അപഹാസ്യവും ഖേദകരവുമാണെന്ന് ഡീൻ കര്യാക്കോസ് എം.പി . 2018 മുതൽ ഇടുക്കിയിലെ പൊതുപ്രവർത്തകരും സന്നദ്ധസേവകരും നിരന്തരം ആവശ്യപ്പെട്ടുവരുന്ന ഈ കാര്യം നിരവധിത്തവണ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളതാണ്. ജില്ലാവികസനസമിതി യോഗങ്ങളിൽ നിരവധിത്തവണ ഇക്കാര്യം ഉന്നയിക്കപ്പെട്ടിട്ടുള്ളതാണ്. പ്രകൃതിദുരന്തങ്ങൾ തുലോം കുറവുള്ള മറ്റ് ജില്ലകളിൽ ഡിസ്സാസ്റ്റർ മാനേജ്മെൻറിന് മാത്രമായി ഒരു ഡപ്യൂട്ടി കലക്ടർക്ക് ചുമതല ഉള്ളപ്പോൾ മുല്ലപ്പെരിയാർ അടക്കം നിരവധി അണക്കെട്ടുകൾ ഉള്ളതും ഭൌമശാസ്ത്രവകുപ്പിൻറെ വിദഗ്ദ്ധ പഠനപ്രകാരം കൂടുതൽ ദുരന്ത സാദ്ധ്യതാമേഖലകൾ ഉള്ളതുമായ ഇടുക്കിയിൽ ഡിസ്സാസ്റ്റർ മാനേജ്മെൻറ് വിംഗ് പ്രവർത്തിക്കുന്നില്ല. ഏതെങ്കിലും ദുരന്തം ഉണ്ടാകുമ്പോൾ തട്ടിക്കൂട്ടുന്ന സംവിധാനം മാത്രമാണ് ദുരന്തനിവാരണത്തിനുള്ളത്. പ്രവർത്തനങ്ങളിൽ ഏകോപനമില്ല.ദുരന്തനിവാരണത്തിന് ശാസ്ത്രീയവും വ്യക്തവുമായ രൂപരേഖ തയ്യാറാക്കപ്പെട്ടിട്ടില്ല.2018 ലെ പ്രളയദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഇനിയും പൂർത്തികരിക്കപ്പെട്ടിട്ടില്ല.ജില്ലയിലെ ജനങ്ങൾ ഓരോ മഴക്കാലവും ഭയവിഹ്വലരായി കഴിയേണ്ട സ്ഥിതിയാണ്.ജനങ്ങൾക്ക് ആശ്വാസവും കരുത്തും പകരേണ്ട സർക്കാർ സംവിധാനങ്ങൾ ഫലപ്രദമായി പ്രവർത്തിക്കാത്തത് ഖേദകരമാണെന്നും എം.പി പറഞ്ഞു.ഡിസ്ശാസ്റ്റർ മാനേജ്മെൻറിന് പ്രത്യേക ഡെപ്യൂട്ടി കളക്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എം.പി വീണ്ടും മുഖ്യമന്ത്രിക്ക് കത്തയച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!