പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കോക്ലിയാര്‍ ഇംപ്ലാന്റ് ചെയ്ത കുട്ടികള്‍ക്ക് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു


സമ്പൂര്‍ണ്ണ കേള്‍വി ശക്തി ലഭിക്കാന്‍ കോക്ലിയാര്‍ ഇംപ്ലാന്റ് ചെയ്ത 18 വയസിനു താഴെയുള്ളവരും കോക്ലിയാര്‍ ഇംപ്ലാന്റ് ചെയ്ത് ഒരു വര്‍ഷം കഴിഞ്ഞവരുമായ കുട്ടികള്‍ക്ക് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്ക് 2023-24 വര്‍ഷം ഇടുക്കി ജില്ലാ പഞ്ചായത്ത് നല്‍കുന്ന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു നല്‍കുന്നു. അര്‍ഹരായവരും ഇംപ്ലാന്റ് ചെയ്ത ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്ക് ധനസഹായം ആവശ്യമുള്ളവരുമായ ഗുണഭോക്താക്കള്‍ ബന്ധപ്പെട്ട പഞ്ചായത്തിലെ ഗ്രാമസഭകള്‍ വഴി പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥനായ ഇടുക്കി ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നിന്ന് എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും നേരിട്ടും 0486-2228160 എന്ന ഫോണ്‍ നമ്പറിലും ലഭിക്കും.