വിദ്യാർത്ഥികളുമായി അനധികൃത സർവീസ്: വാഹനം പിടികൂടി


അടിമാലി: സ്കൂള്‍ കുട്ടികളുമായി അനധികൃത സര്‍വിസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്. ചൊവ്വാഴ്ച തോക്കുപാറയില്‍നിന്ന് സ്കൂള്‍ കുട്ടികളുമായി സര്‍വിസ് നടത്തിയ സ്വകാര്യ വാഹനം പിടികൂടി.
പെര്‍മിറ്റ്, ഫിറ്റ്നസ് ഇവയില്ലാത്തതും ടാക്സിയല്ലാത്തതുമായ വാഹനമാണ് പിടിച്ചെടുത്തത്. തിങ്കളാഴ്ച അടിമാലി ഇരുമ്ബുപാലത്തുനിന്ന് സ്കൂള്‍ കുട്ടികളുമായി ഓടിയ ജീപ്പും പിടികൂടിയിരുന്നു. ഇൻഷുറൻസ്, ഡ്രൈവര്‍ക്ക് ലൈസൻസ് ഒന്നുമില്ലാതെയാണ് വാഹനം ഓടിയിരുന്നത്. വാഹനം കസ്റ്റഡിയില്‍ എടുക്കുകയും സ്വന്തം വാഹനത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് കുട്ടികളെ വീടുകളില്‍ എത്തിക്കുകയുമായിരുന്നു. അടിമാലി മേഖലയില്‍ ഇത്തരത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ ഓടുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും നടപടി ശക്തമാക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. കുട്ടികളുമായി അനധികൃത സര്‍വിസ് നടത്തിയ വാഹനത്തിന് 6000 രൂപ പിഴയും ചുമത്തി. 15 കുട്ടികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. മൂന്നാര്‍ മേഖലയിലും സമാനമായ രീതിയില്‍ വാഹനങ്ങള്‍ ഓടുന്നത് ശ്രദ്ധയില്‍പെട്ടതായി ജോ.ആര്‍.ടി.ഒ എല്‍ദോ അറിയിച്ചു. വരും ദിവസങ്ങളില്‍ മൂന്നാറിലും പരിശോധന നടത്തും.