പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഒഡിഷ ട്രെയിൻ അപകടത്തിൽ കൊല്ലപ്പെട്ടവരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് സെവാഗ്


ഒഡിഷയിലെ ബാലസോറിലുണ്ടായ ടെയിൻ അപകടത്തിൽ കൊല്ലപ്പെട്ടവരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്. തൻ്റെ ഉടമസ്ഥതയിലുള്ള സെവാഗ് ഇൻ്റർനാഷണൽ സ്കൂളിൽ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ സെവാഗ് അറിയിച്ചു. ട്രെയിൻ അപകടത്തിൻ്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് സെവാഗിൻ്റെ ട്വീറ്റ്. ‘ഈ ചിത്രം നമ്മളെ ഏറെക്കാലം വേട്ടയാടും. ദു:ഖത്തിന്റെ ഈ വേളയിൽ എനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യം ദാരുണമായ ഈ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുക എന്നതാണ്. ആ കുട്ടികൾക്ക് സെവാഗ് ഇന്റർനാഷണൽ സ്‌കൂളിന്റെ ബോർഡിംഗ് സൗകര്യത്തിൽ ഞാൻ സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നു.’- സെവാഗ് കുറിച്ചു.