പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കുമളിയിൽ ഓട ക്ലീൻ ചെയ്യാത്തതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരിൽ മാധ്യമ പ്രവർത്തകന് മർദ്ദനം
കുമളിയിൽ ഓട ക്ലീൻ ചെയ്യാത്തതുമായി ബന്ധപ്പെട്ട് ഫേസ് ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരിൽ കേരള ജേർണലിസ്റ്റ്സ് യൂണിയൻ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൾ സമദിനെ ഒരു സംഘം ആളുകൾ ക്രൂരമായി മർദ്ദിച്ചു. സി.പി.എം അനുഭാവികളായ ഒരു സംഘം ആളുകൾ 02-06-2023 വെള്ളിയാഴ്ച വൈകിട്ട് 8 മണിക്കു ശേഷം മർദ്ദിക്കുകയായിരുന്നുവെന്ന് ഇദ്ദേഹം മൊഴി നൽകി. സംഭവത്തിൽ പരിക്കേറ്റ സമദ് ആശുപത്രിയിൽ ചികിത്സ തേടിവരികയാണ്.