പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കോതമംഗലം എം എ കോളേജ് എൻ എസ് എസ് വിഭാഗത്തിന്റെയും വാരപ്പെട്ടി പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷവും പ്ലാസ്റ്റിക്ക് ബോധവൽക്കരണവും നടത്തി
പ്ലാസ്റ്റിക്ക് വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി തുണി സഞ്ചികളും വൃക്ഷ തൈകളും വിതരണം ചെയ്തു.
വാരപ്പെട്ടി കമ്യുണിറ്റി ഹാളിൽ സംഘടിപ്പിച്ചപരിസ്ഥിതി ദിനാഘോഷവും പ്ലാസ്റ്റിക്ക് ബോധവൽക്കരണവും പഞ്ചായത്ത് പ്രസിഡന്റ് പി കെജ്‌രിവാൾ .ചന്ദ്രശേഖരൻ നായർ ഉത്ഘാടനം ചെയ്തു. എം എ കോളേജ് പ്രിൻസിപ്പാൾ ഡോ. മജ്ജു കുര്യൻ അധ്യക്ഷത വഹിച്ചു. സതീഷ്ചേലാട്ട് മുഖ്യ പ്രഭാഷണം നടത്തി.
പഞ്ചായത്ത് വൈ.പ്രസിഡന്റ് ബിന്ദു ശശി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡയാന നോബി, പഞ്ചായത്ത് അംഗങ്ങളായ എം. എസ്. ബെന്നി, ദീപ ഷാജു, കെ.എം. സൈയ്ത്, ഏയ്ഞ്ചൽ മേരി ജോബി, കെ കെ. ഹുസൈൻ, പ്രിയ സന്തോഷ്, ഷജി ബ്ലസി , സെക്രട്ടറി എം എം ഷംസുദ്ദീൻ, സി എസ് എസ് ചെയർപേഴ്സൺ ധന്യ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.