പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ജീവനക്കാരൻ അപമാനിക്കാൻ ശ്രമിച്ചെന്ന് സ്ത്രീയുടെ പരാതി


തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്ര ജീവനക്കാരൻ അപമാനിക്കാൻ ശ്രമിച്ചെന്ന് സ്ത്രീയുടെ പരാതി. ക്ഷേത്രദർശനത്തിനിടെ ജീവനക്കാരൻ മോശമായി പെരുമാറിയെന്നാണ് പരാതി. സ്ത്രീയുടെ പരാതിയിൽ ഫോർട്ട് പോലീസ് കേസെടുത്തു. എന്നാൽ നിയന്ത്രിത സ്ഥലത്തേക്ക് കയറാൻ ശ്രമിച്ചത് തടഞ്ഞതാണെന്നാണ് ജീവനക്കാരൻ്റെ വിശദീകരണം.