ഇടുക്കി ജില്ലാ തല പ്രവേശനോത്സവം കൊന്നത്തടി പഞ്ചായത്തിലെ പണിക്കൻ കുടി ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്നു
ഇടുക്കി ജില്ലാ തല പ്രവേശനോത്സവം കൊന്നത്തടി പഞ്ചായത്തിലെ പണിക്കൻ കുടി ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്നു. സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യൻ ഭദ്രദീപം തെളിയിച്ച് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യ്തു. ജില്ലാ പഞ്ചായത്ത് പ്രസി ഡന്റ് കെ.ടി ബിനു യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ജില്ലാതല കലോത്സവം വിപുലമായ പരിപാടികളോടെ യാണ് പണിക്കൻ കുടി ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിൽ വച് നടന്നത്. അമ്മയുടെ കൈപിടിച്ചായിരുന്നു ഒന്നാം ക്ലാസിലേക്കുള്ള പലരുടേയും വരവ്. ചേട്ടൻമാരും ചേച്ചിമാരും കൈയടിച്ച് സ്വീകരിച്ചപ്പോൾ പലർക്കും അമ്പരപ്പ്. മക്കളെ ക്ലാസ് മുറിയിലാക്കി അമ്മമാർ മാറിയപ്പോൾ ചിലർ കരച്ചിൽ തുടങ്ങി.ചില മിടുക്കരാവട്ടെ സ്കൂളിലെത്തിയതിന്റെ സന്തോഷവും പങ്കു വെച്ചു. പാട്ടു പാടിയും കഥ പറഞ്ഞും പ്രവേശനോത്സവം ആഘോഷിച്ചവരുമുണ്ട്. ബാന്റ് മേളത്തിന്റെയും വർണ്ണ ബലൂണുകളുടെയും , വർണ്ണ പതാകകളുടെയും പൂക്കളുടെയും അകമ്പടിയോടെ യാണ് നവാഗതരെ സ്വീകരിച്ചത്.
ഉദ്ഘാടന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി ബിനു അധ്യക്ഷത വഹിച്ചു. സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി ഭദ്രദീപം തെളിയിച്ച് ജില്ലാ തല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറിയത് രാജ്യത്തിന് തന്നെ മാത്യകയാണെന്ന് മന്ത്രി പറഞ്ഞു.
ഇടുക്കി എം.പി അഡ്വ ഡീൻ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ ജിജോ ബേബി എൻഡോവ്മെന്റ് വിതരണവും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്യ്തു.
കൊന്നത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രമ്യാ റെനീഷ്, വൈസ് പ്രസിഡന്റ് റ്റി.പി മൽക്ക , സ്വാഗത സംഘം ചെയർമാൻ എൻ വി ബേബി, കൺവീനർ പി.എം കണ്ണൻ , പി.റ്റി എ പ്രസിഡന്റ് മനോജ് എൻ എം ത്രിതല പഞ്ചായത്ത് അംഗങ്ങൾ രാഷ്ട്രീയ സംമൂഹ്യ സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.