Idukki വാര്‍ത്തകള്‍
തങ്ങളുടെ ബ്രാൻഡ് കൂടുതൽ വിൽക്കുന്നതിന് ബിവറേജസ് ജീവനക്കാർക്ക് മദ്യ കമ്പനികളുടെ കൈക്കൂലി.കട്ടപ്പനയിൽ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് 85,000 രൂപ


തങ്ങളുടെ ബ്രാൻഡ് കൂടുതൽ വിൽക്കുന്നതിന് ബിവറേജസ് ജീവനക്കാർക്ക് മദ്യ കമ്പനികൾ നൽകിയ കൈക്കൂലി വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ പിടികൂടി.
ബീവറേജസ് കോർപ്പറേഷന്റെ കട്ടപ്പനയിലുള്ള ഔട്ട്ലെറ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന ഇന്നലെ രാത്രി 9 മണിക്ക് നടന്ന പരിശോധനയിൽ 85,000 ത്തോളം രൂപ അനധികൃതമായി കണ്ടെത്തി.
ഈ ഷോപ്പിലെ ജീവനക്കാരനായ അനീഷിന്റെ സ്കൂട്ടറിൽ നിന്നുമാണ് 85000 ത്തോളം രൂപ കണ്ടെത്തിയിട്ടുള്ളത്. ഷോപ്പിലെ ജീവനക്കാർക്കാർക്ക് നൽകുവാനായി റബർ ബാൻഡിൽ പല കെട്ടുകളായി സൂക്ഷിച്ചിരിക്കുന്ന പണമാണ് അനീഷിന്റെ സ്ക്കൂട്ടറിൽ നിന്നും കണ്ടെടുത്തത്.