6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

‘റോഷി അഗസ്റ്റിന്‍ സഹോദര തുല്യന്‍; അദ്ദേഹം പറഞ്ഞത് എനിക്കും സുഖിച്ചു’; ജോസ് കെ മാണി



പാലായില്‍ ജോസ് കെ മാണി മത്സരിക്കുമെന്ന റോഷി അഗസ്റ്റിന്റെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി ജോസ് കെ മാണി. റോഷി അച്ചടക്ക ലംഘനം നടത്തിയില്ലെന്നും സഹോദരതുല്യ ബന്ധമെന്നും ജോസ് കെ മാണി പറഞ്ഞു.

കേരളത്തില്‍ എത്രയോ ആളുകള്‍ പറയുന്നു റോഷി ഇന്ന് മത്സരിക്കണമെന്ന്. അവര്‍ക്ക് അത് പറയാന്‍ സ്വാതന്ത്ര്യമില്ലേ. റോഷി മൈക്ക് തട്ടിപ്പറിച്ചിട്ടില്ല. എന്റെ ബോഡി ലാംഗ്വേജ് ശ്രദ്ധിക്കൂ. ഞാന്‍ ചിരിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങോട്ടും ഇങ്ങോട്ടും സഹോദര തുല്യനാണ്. അദ്ദേഹം പറഞ്ഞോട്ടെ. അതിനുള്ള സ്വാതന്ത്ര്യം ഞാന്‍ അദ്ദേഹത്തിന് കൊടുത്തിട്ടുണ്ട്. ഞങ്ങള്‍ ടീമായി തന്നെയാണ് പോകുന്നത് – അദ്ദേഹം പറഞ്ഞു. വിവാദങ്ങളുടെ പിറകേയല്ല വികസനത്തിന്റെ പിറകേയാണ് പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വികസന മുന്നേറ്റ ജാഥയുടെ ശോഭകെടുത്താനുള്ള ശ്രമം പലപ്പോഴും നടന്നിട്ടുണ്ട്. അതിന് തന്നെയൊരു ടീമിന് രൂപം കൊടുത്തിരിക്കുകയാണ്. മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് മനസില്‍ പോലും ചിന്തിക്കാത്ത ഒരു നരേറ്റീവ് കൊണ്ടുവന്നു. അത് കഴിഞ്ഞപ്പോള്‍ പാര്‍ട്ടിക്കകത്ത് എന്തോ വിഷയമുണ്ടെന്ന രീതിയിലായി. സദുദ്ദേശ്യത്തോട് കൂടിയാണ് റോഷ് അഗസ്റ്റിന്‍ പറഞ്ഞത്. അദ്ദേഹം പറഞ്ഞത് എനിക്കുമൊന്ന് സുഖിച്ചു. ഞാന്‍ മത്സരിക്കണമെന്ന ആഗ്രഹമാണ്. അത് പാര്‍ട്ടി തീരുമാനിച്ചു. മത്സരിക്കില്ലെന്ന് ഞാന്‍ പറഞ്ഞോ – ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.

താനും ജോസ് കെ മാണിയുമായി അഭിപ്രായ ഭിന്നതയുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വെറും അഭ്യൂഹം മാത്രമെന്ന് മന്ത്രി റോഷി അഗസ്റ്റിനും പ്രതികരിച്ചു. ജോസ് കെ മാണിയാണ് തന്റെ ലീഡറെന്നും അദ്ദേഹത്തിന്റെ വിജയമാണ് പാര്‍ട്ടി ലക്ഷ്യമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. അദ്ദേഹത്തിന് കേരളത്തില്‍ ഏത് സീറ്റിലും മത്സരിക്കാം. നിലവില്‍ അദ്ദേഹം എവിടെ നിന്നാലും വിജയിക്കുമെന്നാണ് കരുതുന്നതെന്നും റോഷി കൂട്ടിച്ചേര്‍ത്തു.

ജോസ് കെ മാണിയുടെ പാലാ സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ച റോഷി അഗസ്റ്റിയന്റെ പ്രതികരണമാണ് കേരള കോണ്‍ഗ്രസിനുള്ളില്‍ ഭിന്നതയോ എന്ന അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവച്ചത്. പാര്‍ട്ടിയില്‍ വിള്ളലുണ്ടാകേണ്ട ഒരു സാഹചര്യവുമില്ല. അങ്ങനെ വാര്‍ത്തയുണ്ടാകേണ്ട ഒരു സാഹചര്യവും താന്‍ രൂപപ്പെടുത്തിയിട്ടുമില്ല. പാര്‍ട്ടിയുടെ നയപരമായ തീരുമാനങ്ങളെടുക്കേണ്ടത് ചെയര്‍മാനാണ്. പാര്‍ട്ടി നയങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രതികരണങ്ങള്‍ മാത്രമാണ് എക്കാലവും തന്നില്‍ നിന്ന് ഉണ്ടായിട്ടുള്ളത്. പാര്‍ട്ടിയെ ലക്ഷ്യം വച്ച് ചിലര്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയാണ്. തന്റെ പാര്‍ട്ടി ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നതെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!