റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം ഒക്ടോബർ 21ന് കട്ടപ്പന ടൗൺ ഹാളിൽ നടക്കും

റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം 21ന് രാവിലെ 11 മണിക്ക് കട്ടപ്പന ടൗണ്‍ ഹാളില്‍ നടക്കും. റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
ബയോമെട്രിക് സംവിധാനത്തിലൂടെ റേഷന്‍ വിതരണം സുതാര്യമായി നടക്കുമ്പോഴും റേഷന്‍ വ്യാപാരികള്‍ക്ക് മതിയായ വേതനം നല്കാന് സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.2018ല്‍ നടപ്പാക്കിയ നാമമാത്ര വേതന പാക്കേജ് എട്ടുവര്ഷതിന്നു ശേഷമാണ് ചെറിയതോതില്‍ വര്‍ധിപ്പിച്ചത്.
സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷന്റെ ശുപാര്‍ശകള്‍ പരിഗണിച്ചില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.
AAY കാർഡുകൾക്ക് ആളോഹരി വിഹിതം 7 കിലോ ആക്കിയും മുൻഗണനാ കാർഡുകളുടെ എണ്ണം കുറച്ചും റേഷൻ വിഹിതം വെട്ടി ചുരുക്കി കേന്ദ്ര സർക്കാർ സ്മാർട്ട്
PDS നടപ്പാക്കാൻ ഒരുങ്ങുകയാണെന്നും ഇത് റേഷൻ സംമ്പ്രദായം ഇല്ലാത്താക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
21ന് കട്ടപ്പന ടൗൺഹാളിൽ നടക്കുന്ന
കേരളാ സ്റ്റേറ്റ് റീടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ 18 മത് ഇടുക്കി ജില്ലാ സമ്മേളനം റോയി കെ. പൗലോസ് എം എൽ എ ഉദ്ഘാടനം ചെയ്യും.സേനാപതി വേണു എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും.സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കാടാമ്പുഴ മൂസ അധ്യക്ഷനാകും.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എ ഡി വര്‍ഗീസ്, സംസ്ഥാന വൈസ് പ്രസിഡന്റ് പി ഇ മുഹമ്മദ് ബഷീര്‍, സണ്ണി സേവ്യര്‍, കെ സി സോമന്, പ്രതീഷ് എന്നിവര്‍ പങ്കെടുത്തു.




































































































































